December 11, 2023

‘ഇത്രയും സ്റ്റൈലിഷായ ഗായിക വേറെയുണ്ടോ!! പൊളി ലുക്കിൽ അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

ഒരുപാട് പാട്ടുകൾ ഒന്നും സിനിമയിൽ പാടിയിട്ടില്ലെങ്കിൽ കൂടിയും ധാരാളം ആരാധകരുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ് ആദ്യമായി അഭയ പാടുന്നത്. അതിന് ശേഷം കുറച്ച് സിനിമകളിൽ പാടിയ അഭയ ടു കൺട്രീസ് എന്ന സിനിമയിലെ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. അതും ആ പാട്ടിലെ ചെറിയ ഒരു പോർഷൻ മാത്രമാണ് അഭയ പാടിയത്.

‘തന്നേ താനേ’ എന്ന ടു കൺട്രീസിലെ ഗാനം മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണ്. അതിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പാടിയത് അഭയ ആയിരുന്നു. അഭയയുടെ വേറിട്ട ശബ്ദം കൊണ്ടുകൂടിയാണ് ആ ഭാഗം മലയാളി ആസ്വാദകർക്ക് ഏറെ ഇഷ്ടമായത്. അഭയയുടെ അച്ഛൻ ജി മോഹൻ ദൂരദർശനിലെ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. അമ്മ ലതികയിൽ നിന്നുമാണ് കുട്ടികാലത്ത് അഭയ സംഗീതം പഠിച്ചത്.

2014 മുതലാണ് അഭയ സിനിമയിൽ പാടി തുടങ്ങിയത്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ കൂടുതൽ ഗാനങ്ങൾ പാടിയത്. ഇരുവരും ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നെങ്കിലും പിന്നീട് ഈ വർഷം ആ ബന്ധം വേർപിരിഞ്ഞതായി പുറത്തുവരികയും ചെയ്തു. ഗോപി സുന്ദർ പിന്നീട് ഗായിക അമൃത സുരേഷുമായി ഒന്നിക്കുകയും ചെയ്തിരുന്നു. അഭയ അതെ കുറിച്ച് യാതൊന്നും പ്രതികരിച്ചിരുന്നില്ല.

തന്റെ പാഷനായ ഗാനമേഖലയിൽ തുടർന്ന അഭയ അതോടൊപ്പം തന്നെ ചില ഫോട്ടോഷൂട്ടുകൾ ഒക്കെ ചെയ്തിട്ടുണ്ട്. അഭയ നീല ജീൻസിലും ടോപ്പിൽ ചെയ്ത ഒരു ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പ്ലർ മിഷൻ എന്ന ടീമിന്റെ ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴുളള ലുക്കായിരുന്നു ഇത്. പൊളി ലുക്ക് ആയിട്ടുണ്ടെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന കമന്റുകൾ.