‘മറ്റുള്ളവർ എന്തും പറയട്ടെ..’ – പരിഹസിച്ചവർക്ക് കൂടുതൽ ഗ്ലാമറസ് ഫോട്ടോസ് പങ്കുവച്ച് അഭയയുടെ മറുപടി

ഗായകനും മ്യൂസിക് ഡയറക്ടറുമായ ഗോപി സുന്ദറുടെ പങ്കാളിയായ അഭയ ഹിരണ്മയി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ച് നിരവധി ഓൺലൈൻ ആങ്ങളമാർ കമന്റുകൾ ഇട്ടിരുന്നു. ഗോപി സുന്ദർ സംഗീതം നിർവഹിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തപ്പോൾ അഭയ ധരിച്ചിരുന്ന വേഷത്തിന് എതിരെയായിരുന്നു ഇവരുടെ വിമർശനം.

ഒരാൾ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അയാളാണെന്നുള്ള സാമാന്യ മര്യാദ പോലും കാണിക്കാതെയാണ് പലരും കമന്റുകൾ ഇട്ടത്. വളരെ മോശം ഭാഷ ഉപയോഗിച്ചായിരുന്നു ചിലർ കമന്റുകൾ ഇട്ടത്. ചിത്രങ്ങൾക്ക് താഴെ ചിലർ ഇട്ട കമന്റ് എടുത്ത് കുറിച്ചുകൊണ്ടായിരുന്നു അഭയയുടെ മറുപടി. കൂടുതൽ “സ്ലട്ട്” ഫോട്ടോസ് എന്ന ക്യാപ്ഷനോടെയാണ് അഭയ അതെ വസ്ത്രം ധരിച്ച് ഫോട്ടോസ് പങ്കുവച്ചത്.

“എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകൾ എനിക്ക് അയയ്ക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന ആളുകൾക്ക് എന്റെ ഒരായിരം നന്ദി അറിയിക്കുന്നു..” അതോടൊപ്പം അഭയ കുറിച്ചു. മറ്റുള്ളവർ എന്തും പറയട്ടെ.. അഭയ ധൈര്യത്തോടെ ഇരിക്കൂ..’ എന്ന ആരാധകരിൽ ചിലർ കമന്റ് ചെയ്തു.

ഇതാണ് ചങ്കൂറ്റം!! ഇങ്ങനെ തന്നെ വേണം ഇത്തരം കമന്റുകൾ നേരിടാൻ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. നേരത്താതെ പോലെ ഈ തവണ വിമര്ശനങ്ങളോ മോശം കമന്റുകളോ അഭയയ്ക്ക് ലഭിച്ചിരുന്നില്ല. അഭയയും ഗോപി സുന്ദറും ഒമ്പത് വർഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. ഗോപി സുന്ദർ ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞാണ് താമസിക്കുന്നത്.

CATEGORIES
TAGS
OLDER POST‘ജന്മദിനത്തിൽ സ്റ്റൈലിഷ് ലുക്കിൽ നടി അമല പോൾ, വാക്കുകൾ ഇല്ലെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം