‘ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഗായിക അഭയ ഹിരണ്മയി, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഒരുപാട് സിനിമകളിൽ അഭിനയിക്കാതെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്ന അഭിനയ പ്രതിഭകളെ കുറിച്ച് നമ്മുക്ക് അറിയാം. അതുപോലെ തന്നെയാണ് സിനിമയിൽ പിന്നണി ഗായകരായി ഒരുപാട് സിനിമകളിൽ പാടാതെ ചുരുക്കം ചില ഗാനങ്ങളിലൂടെ ജന ഹൃദയങ്ങളിൽ ഇടം നേടുന്നവർ. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗായികയാണ് അഭയ ഹിരണ്മയി.

ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന നിരവധി സിനിമകളിൽ അഭയ ഹിരണ്മയി പാടിയിട്ടുണ്ട്. ഗോപി സുന്ദറുമായി തന്നെ പ്രണയത്തിലായിരിക്കുന്ന ഒരാളുകൂടിയാണ് അഭയ. ഇരുവരും ഇപ്പോൾ ലിവിങ് ടുഗതർ റിലേഷൻഷിപ്പിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 2018-ലാണ് ഇരുവരും തങ്ങൾ ഒമ്പത് വർഷത്തോളമായി ഒന്നിച്ചാണെന്നുള്ള വിവരം പുറത്തുവിട്ടത്.

തിരുവനന്തപുരം സ്വദേശിനിയായ അഭയ കുട്ടികാലം മുഴുവൻ സംഗീതം പഠിച്ചിരുന്ന ഒരാളാണ്. നാക്കു പെന്റാ നാക്കു ടാക്ക എന്ന പടത്തിലെ പാട്ടാണ് ആദ്യമായി അഭയ സിനിമയിൽ പാടിയത്. പക്ഷേ ടു കൺട്രീസിലെ കണിമലരെ മുല്ലേ നിന്നെ നീ തനിയെ എന്ന ഗാനമാണ് അഭയയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സോഷ്യൽ മീഡിയയിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് മോഡേൺ വേഷത്തിലുള്ള താരത്തിന്റെ ചില ഫോട്ടോസിന് താഴെ വളരെ മോശം കമന്റുകൾ വന്നിരുന്നു.

അന്ന് അതിനെതിരെ തുറന്നടിച്ച ഒരാളാണ് അഭയ. ഇപ്പോഴിതാ അഭയയുടെ പുതിയ ഫോട്ടോഷൂട്ട് പുറത്തിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ചില വീഡിയോസ് ഫോട്ടോഷൂട്ടിൽ താരത്തിനെ മേക്കപ്പ് ചെയ്ത ശ്രീഗേഷ് വാസൻ പോസ്റ്റ് ചെയ്താണ് ഇപ്പോൾ വൈറലാവുന്നത്. ഹോട്ട് ലുക്കാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. ജോഷുവ എന്ന സിനിമയിലാണ് അഭയ അവസായമായി പാടിയത്.