‘നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി ഇനിയ, കല്യാണമായോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ചെറിയ റോളുകളിൽ അഭിനയിച്ച തുടങ്ങി പിന്നീട് നായികയായി മാറിയ നടിയാണ് ഇനിയ. ആദ്യ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുകൾ ചെയ്യാറുള്ളത് പോലെ പേര് പോലുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഇനിയ ചെയ്തിരുന്നത്. പതിയെ പതിയെ കഥാപാത്രങ്ങളിൽ മാറ്റങ്ങൾ ലഭിച്ച താരമാണ് ഇനിയ. തമിഴിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.

വാഗൈ സൂടാ വാ എന്ന തമിഴ് സിനിമയിൽ ഇനിയയുടെ അഭിനയത്തിന് അവിടെ തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം കൂടുതൽ നല്ലഅവസരങ്ങൾ ഇനിയയെ തേടിയെത്തി. അപ്പോഴും മലയാളത്തിൽ നിന്ന് നല്ല റോളുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അമർ അക്ബർ അന്തോണിയിൽ ഇനിയയുടെ ഒരു ഡാൻസ് ഉണ്ടായിരുന്നു.

അതിൽ പ്രേക്ഷകർ ഇനിയയെ ശ്രദ്ധിച്ചു. അങ്ങനെ മലയാളത്തിൽ നിന്ന് നായിക റോളുകളിൽ അഭിനയിക്കാൻ ഇനിയയ്ക്ക് അവസരങ്ങൾ ലഭിച്ചു. നിരവധി സിനിമകളിലാണ് അതിന് ശേഷം ഇനിയ നായികയായും സഹനടിയുമൊക്കെ അഭിനയിച്ചിട്ടുളളത്. അഭിനയത്തിനൊപ്പം തന്നെ നല്ലയൊരു നർത്തകി കൂടിയാണ് ഇനിയ. സ്റ്റേജ് ഷോകളിൽ ഇനിയയുടെ ഡാൻസ് കാണാൻ മിക്കപ്പോഴും കാണികൾ കൂടാറുണ്ട്.

സീരിയലുകളിൽ അഭിനയിക്കുകയും ടെലിവിഷൻ ഷോകളിലും റിയാലിറ്റി ഷോകളിൽ വിധികർത്താവായുമൊക്കെ ഇനിയ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴിതാ വിവാഹ വേഷത്തിൽ നിൽക്കുന്ന ഇനിയയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. കല്യാണമായോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് ചോദിക്കുന്നത്. അർജുൻ ജവാഹറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രാധിക ശിവയാണ് ഡിസൈനിംഗും മേക്കപ്പും ചെയ്തിരിക്കുന്നത്.


Posted

in

by