‘അംബാനിയുടെ വിവാഹ ആഘോഷം ആരാധ്യ തൂക്കി! ഐശ്വര്യ റായ് മാറി നിൽക്കുമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബോളിവുഡിലെ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. ബോളിവുഡിലെ താരങ്ങളുടെ മക്കളും സിനിമയിലേക്ക് തന്നെ എത്താറുള്ളത് പതിവ് കാഴ്ചയാണ്. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ എന്നും ബോളിവുഡ് സിനിമ മേഖലയിൽ നേരിടുന്നുണ്ടെങ്കിലും ഇപ്പോഴും അതിന് മാറ്റം ഒന്നും വന്നിട്ടില്ല. ഇന്ത്യൻ അഭിനേതാക്കൾക്ക് ബോളിവുഡിൽ അഭിനയിക്കുക എന്ന് പറയുന്നത് ഒരു ആഗ്രഹം കൂടിയാണ്.

നമ്മുടെ മോഹൻലാലിൻറെ നായികയായി ഇരുവർ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ലോക സുന്ദരിയായ ഐശ്വര്യ റായ് പോലും ബോളിവുഡിലാണ് സജീവമായി നിന്നത്. ബോളിവുഡിൽ താരരാജാവായ അമിതാഭ് ബച്ചന്റെ മകനായ അഭിഷേകിനെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഈ വർഷം 50 വയസ്സ് പൂർത്തിയായ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ ദമ്പതികൾക്ക് ഒരേയൊരു മകളാണ് ഉള്ളത്. 2011-ലാണ് മകൾ ജനിച്ചത്.

ആരാധ്യ എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹാഘോഷങ്ങളിൽ ഒന്നായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ആരാധ്യയുടെ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഇതിന് മുമ്പ് ആരാധ്യ കണ്ടപ്പോഴുള്ള ലുക്കിലല്ല എത്തിയത്. അമ്മയുടെ കൈപിടിച്ച് വരുന്ന ആരാധ്യയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.

ഹെയർ സ്റ്റൈൽ മാറ്റിയപ്പോഴേക്കും ആരാധ്യ ആകെ മാറിപ്പോയെന്നും കൂടുതൽ സുന്ദരിയായെന്നുമൊക്കെ ഐശ്വര്യയുടെ ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്. ഇതിപ്പോൾ ഐശ്വര്യയെ ആരും നോക്കാതെ മകളെ നോക്കുമെന്നാണ് പറയുന്നത്. കരൺ ജോഹർ കാണേണ്ട, ഉടനെ തന്നെ നായികയാകുമെന്നും ചില അഭിപ്രായങ്ങൾ വന്നു. എന്തായാലും വൈകാതെ ബോളിവുഡിലേക്ക് ഒരു താരപുത്രി കൂടി നായികയായി എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.