34 വർഷമായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..!! വിവാഹവാർഷികം ആഘോഷിച്ച് എംജി ശ്രീകുമാറും ഭാര്യയും
പ്രിയപ്പെട്ടവരെല്ലാം ശ്രീകുട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ പ്രിയ ഗായകനാണ് എം.ജി ശ്രീകുമാര്‍. കഴിഞ്ഞ ദിവസമായിരുന്നു എം.ജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും 34-ാം വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഭാര്യയോടൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചാണ് താരം വിശേഷം ആരാധകരെ അറിയിച്ചത്.
‘ഇന്ന് തങ്ങളുടെ വിവാഹ വാര്‍ഷികമാണെന്നും നീണ്ട 34 വര്‍ഷങ്ങള്‍ കടന്നുപോയി എന്നും എല്ലാവരോടുമുള്ള സ്‌നേഹം അറിയിക്കുന്നുവെന്നും താരം ചിത്രം പങ്കുവച്ച്‌കൊണ്ട് കുറിച്ചു. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. നിരവധി പേര്‍ ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ചിലര്‍ ശൈശവവിവാഹമാണോ എന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല 34 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.