സിനിമ സ്റ്റൈലിൽ പ്രീ-വെഡിങ് ഫോട്ടോസ്!! വീണ്ടും വൈറലായി ഫോട്ടോഷൂട്ട് – ചിത്രങ്ങൾ കാണാം

ന്യൂ ജനറേഷൻ മലയാളികളുടെ കല്യാണത്തോടൊപ്പമുള്ള ട്രെൻഡ് ആണ് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. എത്രത്തോളം വെറൈറ്റി കൊണ്ടുവരാൻ പറ്റുമോ അത്രത്തോളം കൊണ്ടുവരാൻ പറ്റുമോയെന്നാണ് വധുവരന്മാരും അവരുടെ ഫോട്ടോഗ്രാഫർമാരും നോക്കാറുള്ളത്. ഇന്നുവരെ പല പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇത്തരത്തിലുള്ള നിരവധി ഫോട്ടോഷൂട്ടുകൾ പല വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ചിലർക്ക് മോശം കമന്റുകൾ വരെ ലഭിക്കാറുണ്ട്. എന്നാൽ കൂടുതൽ പേരും നല്ല അഭിപ്രായങ്ങൾ പങ്കുവെക്കുമ്പോൾ പുതിയ നവവധുവരന്മാർക്ക് ഇത്തരത്തിൽ വറൈറ്റികൾ ചെയ്യാൻ തോന്നും. ഇപ്പോഴിതാ വീണ്ടും ഒരു വൈറൽ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്.

സ്‌മൃതി, ശിൽപ എന്നീ നവവധുമാരുടെ പ്രീ വെഡിങ് ഫോട്ടോഷൂട്ടാണ് ചർച്ചയാകുന്നത്. വ്യത്യസ്തമായ ഐഡിയയാണ് ഇവർ ഇതിന് ഉപയോഗിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നിരവധി സിനിമ സ്റ്റിലുകൾ എടുത്ത ശ്രീനാഥ് ആണ് ഈ ഷൂട്ടുകൾക്ക് പിന്നിൽ. ശ്രീനാഥിന്റെ വെഡ്ഡിംഗ് ബെൽസ് ഫോട്ടോഗ്രഫിയാണ് വൈറൽ ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത്.

പതിനെട്ടാം പടി, മാമാങ്കം, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ നിരവധി മമ്മൂട്ടി ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്നു ശ്രീനാഥ്. ശ്രീനാഥ് ഇതിന് മുമ്പ് എടുത്ത ചില വെഡിങ് സ്റ്റിലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കൊറോണ കാലത്ത് തന്റെ ഏറ്റവും പ്രജോദനമായിട്ടുള്ള ഫോട്ടോസ് പങ്കുവെക്കുന്നു എന്ന ക്യാപ്ഷനോടായാണ് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്.

CATEGORIES
TAGS
OLDER POSTസംവിധായകന്റെ പണി ചെരയ്ക്കൽ അല്ല!! നടി പാർവതിക്ക് എതിരെ തുറന്നടിച്ച് ശാന്തിവിള ദിനേശ്