Search

‘ശരിക്കും ജലകന്യകയെ പോലെയുണ്ട്..’ – അണ്ടർവാട്ടർ ഫോട്ടോഷൂട്ടുമായി നടി സാനിയ ഇയ്യപ്പൻ

ആദ്യ സിനിമകൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി സാനിയ ഇയ്യപ്പൻ. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സാനിയ. ഡാൻസ് റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥി ആയിരുന്നു. ബാലതാരമായി വന്ന് ക്വീൻ എന്ന് സിനിമയിൽ നായികയായി അഭിനയിച്ചായിരുന്നു സാനിയയുടെ ഫിലിം ഇൻഡസ്ട്രിയിലേക്കുള്ള രംഗപ്രവേശം.

ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുമായും താരം അഭിനയിച്ചിരുന്നു. സിനിമയിൽ വന്നതിന് ശേഷം താരം നിരവധി വിവാദങ്ങളിൽ ചെന്നുപ്പെട്ടിരുന്നു. താരത്തിന്റെ മോഡേൺ ഫോട്ടോഷൂട്ടുകൾ ഒരുപാട് സൈബർ അക്രമ.ങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ അതിനൊക്കെ ശക്തമായ മറുപടിയും താരം നൽകാറുണ്ട്.

ഇപ്പോഴിതാ വീണ്ടും ഒരു ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി വ്യത്യസ്‌തമായ ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള താരം ഈ തവണയും വ്യത്യസ്തമായ തീം ആണ് ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തിരിക്കുന്നത്. അണ്ടർവാട്ടർ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

അതീസുന്ദരിയായാണ് താരത്തെ വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ശരിക്കും ഒരു ജലകന്യകയെ പോലെ തോന്നിക്കുന്ന രീതിയിലാണ് ഫോട്ടോസ്. റിച്ചാർഡ് ആന്റണി ആണ് ഈ അതിമനോഹരമായ വീഡിയോസ് എടുത്തിരിക്കുന്നത്. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങയിൽ വൈറലാണ്.

CATEGORIES
TAGS