ബസന്തിക്ക് യാതൊരു മാറ്റവുമില്ല..!! നടി നിത്യദാസിന്റെ യോഗ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ആരാധക ഹൃദയം കീഴടക്കിയ നിത്യ ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പുതിയ ചിത്രം ആരാധക ശ്രദ്ദ നേടുന്നു. ഈ പറക്കുംതളിക പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബസന്തിക്ക് യാതൊരു മാറ്റവുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

താരത്തിന്റെ മകള്‍ നയനയ്‌ക്കൊപ്പം വര്‍ക്കൗട്ട് നടത്തുന്ന നടി നിത്യ ദാസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. രാജ്യം ലോക്ഡൗണില്‍ ആയതിനാല്‍ യോഗ ഫിറ്റ്‌നെസിലൂടെ മറ്റുള്ളവര്‍ക്കും പ്രചോദനമാക്കുകയാണ് ഈ താരം.

മറ്റുള്ള എല്ലാ നായികമാരെ പോലെ താരവും വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. നിത്യ ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. താരം ഇപ്പോള്‍ കുടുംബവുമൊത്ത് കോഴിക്കോട് ആണ് താമസം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പഞ്ചാബിക്കാരനായ അരവിന്ദ് സിംഗാണ് ഭര്‍ത്താവ്. ചെന്നൈയിലേക്കുള്ള എയര്‍ലൈന്‍സ് ഫ്രൈറ്റ് ക്രൂവിലെ ഒരംഗമായിരുന്നു ഭര്‍ത്താവ്.

CATEGORIES
TAGS
OLDER POSTക്ഷമിക്കുന്നതിന് പരിധിയുണ്ട്; മരിച്ച് പോയ അച്ഛനും എന്റെ മകളും അധിക്ഷേപത്തിനിരയാകുന്നു..!! തുറന്നടിച്ച് ആര്യ