‘നിന്നെയോർത്ത് അഭിമാനിക്കുന്നു കുട്ടപ്പാ..’ – ഫക്രുവിന്റെ ടിക്ക് ടോക്ക് വീഡിയോ പങ്കുവച്ച് ആര്യ
ബിഗ് ബോസ് സീസൺ 2-വിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് മത്സരാർത്ഥികളായിരുന്നു ഫക്രുവും ബഡായ് ആര്യയും. ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലും ആയിരുന്നു. അപ്രതീക്ഷിതമായി ബിഗ് ബോസ് സീസൺ 2 നിർത്തിയപ്പോൾ ഏറ്റവും കൂടുതൽ വിഷമം വന്ന രണ്ടുപേരും ഇരുവരുമായിരുന്നു.
ബിഗ് ബോസ് ടൈറ്റിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഇവർക്ക് രണ്ടുപേർക്കും ആയിരുന്നു. മറ്റൊരു മത്സരാർത്ഥി ആയ രജിത് കുമാറിന്റെ ആർമിക്കാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഇവരോട് രണ്ടു പേരോടും ആയിരുന്നവെന്നും അതുകൊണ്ട് തന്നെ നിരവധി പൊങ്കാലകൾ ഇരുവർക്ക് നേരിടേണ്ടി വന്നിരുന്നു. ഫക്രുവിന്റെ ടിക്ക് ടോക്ക് ഐ.ഡി ഹാക്ക് ചെയ്യപ്പെടുക ഉണ്ടായി.
ആര്യയുടെ അവസ്ഥ വ്യത്യസ്തം അല്ലായിരുന്നു. ആര്യക്ക് തന്റെ ഇൻസ്റ്റാഗ്രാം ഐ.ഡിയുടെ കമന്റ് സെക്ഷൻ പൊങ്കാല കാരണം ഹൈഡ് ചെയ്യണ്ടേ അവസ്ഥ വരെ ഉണ്ടായി. പുറത്തിറങ്ങിയപ്പോഴും ഇരുവരും തമ്മിൽ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന രീതിയാണ്. ഫക്രുവിന്റെ പുതിയ ടിക്ക് ടോക്ക് വീഡിയോസ് ആര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു.
കൊറോണ ആസ്പദമാക്കിയ ഒരു ടിക്ക് ടോക്ക് വീഡിയോ ആണ് ഫക്രു ചെയ്തത്. ഈ കൊറോണ കാലത്ത് തെരുവിൽ കഴിയുന്നവർക്ക് അന്നം എത്തിക്കണമെന്ന് വലിയ ഒരു സന്ദേശമാണ് ഫക്രു തീം ആയി എടുത്തിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് മുമ്പും ഫക്രു വീഡിയോ ചെയ്‌തിട്ടുണ്ട്.
വീഡിയോ പങ്കുവച്ച ആര്യ ‘നിന്നെയോർത്ത് അഭിമാനിക്കുന്നു കുട്ടപ്പാ.. ഇപ്പോളുള്ള സ്നേഹം ഒരുപാട് കൂടിയിരിക്കുന്നു..’ എന്ന് കുറിച്ചു. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ചിലർ മോശം കമന്റുകളും ഇടുന്നുണ്ട്. ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്ന വീഡിയോ പിന്നീട് ആര്യ ഡിലീറ്റ് ചെയ്തിരുന്നു.