ദാരിദ്രത്തിത്തിന്റെ നടുവിൽ നിന്ന് വിജഗാഥ രചിച്ചവൾ..!! ഒന്നാം റാങ്ക് നേടി പച്ചക്കറി വിൽപനക്കാരന്റെ മകൾ
കഷ്ടപാടിന്‍റെയും ദാരിദ്രത്തിന്‍റെയും നടുവിൽ നടുവിലും സ്വപ്നങ്ങൾക്ക് പുറകെ പോയി ഒടുവിൽ വിജയം കൈവരിച്ച ദളിത് ആർ അവലിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. മാതാപിതാക്കളെ പച്ചക്കറിവിൽപ്പനയിൽ സഹായിച്ചുകൊണ്ട് കഷ്ടപ്പെട്ട് പഠിച്ചാണ് എയർന്നോട്ടിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
എയർ നോട്ടിക്കൽ എൻജിനീയറിങ്ങിൽ സംസ്ഥാനത്തെ ഒന്നാം റാങ്ക് നേടി 9.75 മായി ലളിത ഇന്ന് തിളങ്ങി നിൽക്കുകയാണ്. കുടുംബത്തിലെ തന്നെ ആദ്യ ബിരുദധാരി എന്ന സ്ഥാനവും ലളിതാ സ്വന്തമാക്കിയിരിക്കുകയാണ്. കർണാടകയിലെ ചിത്രദുർഗ ഉള്ള ഹിരിയൂർ എന്ന ഗ്രാമത്തിലാണ് ആണ് ഈ ലളിത വളർന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ പഠനക്കാര്യത്തിൽ മാതാപിതാക്കൾ ഒരു കുറവും വരുത്തിയിട്ടല്ല. ലളിതയുടെ പഠന മികവു കണ്ട ശേഷം കോളജ് അധികൃതർ ഹോസ്റ്റൽ ഫീസ് സൗജന്യമുൾപ്പെടെ ഇളവുകൾ നൽകിയതും പഠനത്തെ ഒരു പാട് സഹായിച്ചു. മികച്ച വിജയം സ്വന്തമാക്കാൻ സഹായിച്ച മാതാപിതാക്കളെ പോലെ കോളജ് അധികൃതരോടും ലളിത ഇപ്പോൾ നന്ദി പറയുന്നു.