Search

‘ഞങ്ങൾക്ക് പണം ആകാശത്ത് നിന്നും വീഴുന്നതല്ല..’ – വിമർശകന്റെ വായടപ്പിച്ച് നടി മഞ്ജിമ

ബാലതാരമായി വന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തിലും തമിഴിലും സൂപ്പര്‍താരങ്ങളുടെ നായികയായി എത്തി താരം ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചയാള്‍ക്ക് മറുപടിയുമായി നടി മഞ്ജിമ മോഹന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് സുരക്ഷ ഉറപ്പാക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ ഇപ്പോഴും വീട്ടില്‍ ഇരിക്കുന്നത് ഇത്ര ബുദ്ധിമുട്ടോടെ കാണുന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല എന്നാണ് താരം ട്വീറ്റ് ചെയ്തതത്.

ഈ പോസ്റ്റിന് മറുപടിയുമായെത്തിയ യുവാവ് നീ ചോറു കൊടുക്കുമോ എന്ന് കമന്റ് ചെയ്യുകയായിരുന്നു. ശേഷം മോശമായ വാക്കുകളും താരത്തിന് എതിരെ ഉപയോഗിച്ചു. ഇതിനാണ് താരം മറുപടി നല്‍കിയത്. ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നത് എളുപ്പമാണെന്ന് കരുതിയെങ്കില്‍ അത് തെറ്റാണ്.

മാത്രമല്ല ഞങ്ങള്‍ക്കും പണം ആകാശത്തു നിന്നും വീഴുന്നതല്ല എന്നും താരം കൂട്ടിചേര്‍ത്തു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നിരവധി താരങ്ങളാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്.

CATEGORIES
TAGS