ഞങ്ങളുടെ കുഞ്ഞു മജീഷ്യൻ ഇതാണ്..!! ശ്വേതയുടെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തി സുജാത
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായ സുജാത മോഹന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വീഡിയോ ആരാധക ശ്രദ്ദ നേടുന്നു. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ സംഗീത പ്രേമികളുടേയും പ്രിയപ്പെട്ട ഗായികയായ സുജാതയുടെ 57ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ചെറുതായി ആഘോഷിച്ചത്.
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസിലേക്ക് മാന്ത്രിക ശബ്ദത്തിലൂടെ കടന്നു വന്നിട്ട് നാലര പതിറ്റാണ്ടായി. മലയാളത്തില്‍ ഉള്‍പ്പെടെ അന്യഭാഷകളിലും താരം ഇതിനോടം നിരവധി സൂപ്പര്‍ഹിറ്റ് ഗാനങള്‍ ആലപിച്ച് അംഗീകാരങ്ങള്‍ നേടികഴിഞ്ഞു.
പ്രിയ ഗായികയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് ഉള്‍പ്പെടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പിറന്നാള്‍ ആശംസ നേര്‍ന്ന എല്ലാവര്‍ക്കും ഇപ്പോള്‍ സുജാത നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ദ നേടികഴിഞ്ഞു. രാത്രി 12 മണി മുതല്‍ ഉറക്കമൊഴിഞ്ഞിരുന്നു ആശംസ നല്‍കിയ ഏവര്‍ക്കും നന്ദിയുണ്ടെന്നു താരം അറിയിച്ചു. വീഡിയോയില്‍ മകളും ഗായികയുമായ ശ്വേത മോഹനും, ഭര്‍ത്താവുമുണ്ട്.