ആദ്യരാത്രി കഴിഞ്ഞ് ചായയുമായി സംയുക്ത വന്നു; രസകരമായ സംഭവം ആരാധകരോട് പങ്കുവച്ച് ബിജു മേനോൻ
പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താര ദമ്പതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ച്. സംയുക്ത സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ബിജുമേനോന്‍. ആദ്യരാത്രി കഴിഞ്ഞിട്ടുള്ള ദിവസത്തെ ക്കുറിച്ചാണ് താരം പറഞ്ഞ്. സംയുക്ത സിനിമയിലൊക്കെ കാണുന്നതു പോലെ ചായയുമായി ബിജുമേനോന്റെ റൂമിലെത്തുകയും ചായ നീട്ടി ബിജു ചായ എന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു.
മാത്രമല്ല ചായ കുടിക്കുന്നതിനിടയില്‍ മുഴുവന്‍ കുടിക്കേണ്ട കാരണം ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നും സംയുക്ത പറഞ്ഞുവെന്നും ബിജു മേനോന്‍ രസകരമായി പറഞ്ഞ് അവസാനിപ്പിച്ചു. ഇരുവരുടെയും കുടുംബവിശേഷം അറിയാന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയാണ്. മകന്‍ ദക്ഷ് ധര്‍മ്മികും ബിജു മേനോനും അടങ്ങുന്ന ലോകത്താണ് പ്രേക്ഷകരുടെ പ്രിയ നായിക ഇപ്പോള്‍.
സംയുക്തയുടെ പുതിയ ചിത്രങ്ങള്‍ എല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ വൈറലാകാറ്. സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.