‘ഹീറോ കമ്പനി കാണണ്ട.. ഇപ്പൊ തന്നെ പിടിച്ച് ബ്രാൻഡ് അംബാസഡർ ആക്കി കളയും..’ – വെറൈറ്റി ഫോട്ടോഷൂട്ടുമായി നടി അനാർക്കലി മരിക്കാർ

ഒരുപിടി പുതുമുഖ താരങ്ങൾ അഭിനയിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നിർമ്മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം. യുവാക്കൾക്കിടയിൽ ഒരുപാട് ഓളമുണ്ടാക്കിയ സിനിമകളിൽ ഒന്നാണ് 2017ൽ പുറത്തിറങ്ങിയ ആനന്ദം. അതിൽ മിണ്ടപൂച്ചയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി അനാർക്കലി മരിക്കാർ.

ദർശന എന്ന കഥാപാത്രമായിരുന്നു അനാർക്കലി അവതരിപ്പിച്ചത്. സിനിമയുടെ ആദ്യാവസാനം വരെ അനാർക്കലി ഉണ്ടായിരുന്നെങ്കിൽ കൂടിയും ഡയലോഗുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നിട്ടും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അതോടെ അനാർക്കലിയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. ആനന്ദത്തിലെ മറ്റു നടിമാരെക്കാൾ സിനിമകൾ താരത്തെ തേടിയെത്തി.

വിമാനം, മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളിൽ അത്യാവശ്യം ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്തു. ഈ വർഷവും 2-3 സിനിമകളിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണയും ലോക്ക് ഡൗണുമെല്ലാം കാരണമാണ് ഷൂട്ടിംഗ് പുനരാംഭിക്കാത്തത്. അടുത്തിടെ അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ട് ചില വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

താരം തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇനി അങ്ങനെയൊരു തെറ്റ് തന്റെ ഭാഗത്ത് നിന്നും അറിഞ്ഞുകൊണ്ട് സംഭവിക്കില്ലായെന്ന് പറഞ്ഞ് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അതിന് ശേഷം വിവാദങ്ങളോട് സ്വയം വിടപറഞ്ഞ് മറ്റ് ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ തന്റെ അക്കൗണ്ടുകൾ ഷെയർ ചെയ്‌തിരുന്നു.

ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഹീറോ എക്സ് പ്ലസ് ബൈക്കിൽ ഇരിക്കുന്ന സ്റ്റൈലിലാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ‘ ഹീറോ കമ്പനി കാണണ്ട… ഇപ്പൊ തന്നെ പിടിച്ച് ബ്രാൻഡ് അംബാസഡർ ആക്കി കളയും..’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് അനാർക്കലി പങ്കുവച്ചത്. വിവേക് സുബ്രഹ്മണ്യം ഫോട്ടോഗ്രഫിയാണ് ഫോട്ടോസ് എടുത്തത്.

CATEGORIES
TAGS