‘അപ്പച്ചനും അമ്മയും വർഷങ്ങളായി വേർപിരിഞ്ഞിട്ട്..’ – തുറന്ന് പറഞ്ഞ് നടി മേഘ്ന വിൻസെന്റ്: വീഡിയോ

‘അപ്പച്ചനും അമ്മയും വർഷങ്ങളായി വേർപിരിഞ്ഞിട്ട്..’ – തുറന്ന് പറഞ്ഞ് നടി മേഘ്ന വിൻസെന്റ്: വീഡിയോ

കണ്ണീർസീരിയൽ എന്ന പേരിൽ ഒരുപാട് പറഞ്ഞ് കേട്ടയൊരു സീരിയലുകളിൽ ഒന്നാണ് ചന്ദനമഴ എന്നത്. അതിലെ അമൃത എന്ന കഥാപാത്രം കൂടുതൽ സമയവും കരച്ചിലായിരുന്നതുകൊണ്ടാണ് ആ പേര് വീണത്. എന്നിരുന്നാലും പ്രേക്ഷകർ ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായിരുന്നു ചന്ദനമഴ. അതിലെ അമൃതയെ അവതരിപ്പിച്ച മേഘ്‌നയ്ക്ക് ഒരുപാട് ആരാധകരുണ്ട്.

ഒരുപാട് അവസരങ്ങളും അതിന് ശേഷം താരത്തെ തേടിയെത്തിയിരുന്നു. 2010-ൽ സ്വാമി അയ്യപ്പൻ എന്ന ഏഷ്യാനെറ്റിലെ തന്നെ സീരിയലിലൂടെയാണ് ഈ മേഖലയിലേക്ക് മേഘ്‌ന എത്തിപ്പെടുന്നത്. ചന്ദനമഴയ്ക്ക് മുമ്പ് വേറെ ചെറിയ ചെറിയ കഥാപാത്രങ്ങൾ ഒരുപാട് താരം അവതരിപ്പിച്ചിരുന്നു. 2017-ൽ താരം വിവാഹിതയാവുകയും രണ്ട് വർഷങ്ങൾക്ക് ശേഷം ബന്ധം വേർപിരിയുകയുമൊക്കെ ചെയ്‌തിരുന്നു.

ഈ ലോക്ക് ഡൗൺ തുടങ്ങിയ സമയത്താണ് പക്ഷേ ആ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നത്. സംഭവം സ്ഥിരീകരിച്ചുകൊണ്ട് മേഘ്‌ന തന്നെ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്‌ന സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുമായും അതിൽ സ്ഥിരീമായി വീഡിയോ ഇടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് പുതിയ വിഡിയോയിൽ. മേഘ്‌നയുടെ അമ്മയും വീഡിയോ ഒപ്പമുണ്ട്. അച്ഛനെക്കുറിച്ചും എങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനെപ്പറ്റിയും താരം പറഞ്ഞു. ‘അപ്പച്ചന്റെ പേര് വിൻസെന്റ് എന്നാണ്. അപ്പച്ചനും അമ്മയും ബന്ധം വേർപിരിഞ്ഞവരാണ്. അപ്പച്ചൻ ചെല്ലാനതാണ് താമസിക്കുന്നത്.

അടുത്തിടെ അവിടെ കടൽക്ഷോഭമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അവിടെ സുരക്ഷിതനാണ്. അദ്ദേഹം അവിടെ സന്തോഷത്തോടെയും സുരക്ഷിതത്തോടെയും ഇരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി മേഘ്‌നയുടെ അമ്മയും വീഡിയോയിൽ പറഞ്ഞു. ‘ഞാൻ ആദ്യമൊക്കെ ഭയങ്കര പൊട്ടത്തി ആയിരുന്നു. നിങ്ങളെന്റെ അരുവിക്കര പ്രസംഗം കണ്ടിട്ടുണ്ടെങ്കിലും മനസ്സിലാവും ഞാൻ എത്ര വലിയ പൊട്ടത്തിയായിരുന്നുവെന്നത്.

ആരെയും പെട്ടന്ന് വിശ്വസിക്കുന്ന തരത്തിൽ ഒരാളായിരുന്നു ഞാൻ. നമ്മൾ പറ്റിക്കപ്പെടാനായി ഇങ്ങനെ നിന്നുകൊടുത്താൽ ആരായാലും പറ്റിച്ചിട്ട് പോകും. ഞാൻ നേരത്തെ ഒരു കഥയിൽ പറഞ്ഞപോലെ വീണയിടത്ത് നിന്നും എഴുനേൽക്കാൻ പറ്റുമെന്ന് കാണിക്കണം, അതുപറ്റിയാൽ എവിടേയും നമ്മുക്ക് മുന്നേറി കാണിക്കാം..’, മേഘ്‌ന പറഞ്ഞു.

CATEGORIES
TAGS