‘ഹാർദികിനൊപ്പം നിറവയറുമായി ഭാര്യ നടാഷ..’ – ഹൃദയം തൊടുന്ന ചിത്രങ്ങൾ പങ്കുവച്ച് ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ ഉള്ളതിൽ വച്ച് ഏറ്റവും മികച്ച ഓൾ റൗണ്ടർ മാരിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ. 2016 ജനുവരി 27നാണ് ഹാർദിക് ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ആദ്യമായി പാഡ് അണിയുന്നത്. പിന്നീട് ഇങ്ങോട്ട് ഹാർദികിന്റെ വർഷങ്ങളായിരുന്നു. ഐ.പി.എലുകൾ മിന്നും പ്രകടനം കാഴ്ചവെച്ച ശേഷമാണ് ഹാർദിക് ഇന്ത്യൻ ടീമിലേക്ക് വന്നത്.

ഇന്ത്യയ്ക്ക് വേണ്ടി ചില നിർണായക മത്സരങ്ങളിൽ ഹാർദിക് എടുത്ത പ്രകടനം ഏറെ പ്രശംസനീയമാണ്. ഈ കൊല്ലം ഐ.പി.എൽ ഇല്ലാതിരുന്നത് കൊണ്ടും ക്രിക്കറ്റ് മത്സരങ്ങൾ പുനരാംഭിക്കാത്തത് കൊണ്ടും കുടുംബത്തോടൊപ്പമാണ് ഹാർദിക് കൂടുതൽ സമയവും ചിലവഴിക്കുന്നത്. ഈ വർഷം ജനുവരി ഒന്നിനാണ് ഹാർദിക് തന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ആരാധകരുമായി പങ്കുവച്ചത്.

ലോക്ക് ഡൗൺ സമയത്ത് വിവാഹം കഴിഞ്ഞതിന്റെ ചിത്രങ്ങളും ഹാർദിക് പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളോടൊപ്പം തന്നെയാണ് ഹാർദിക് തന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അഥിതി വരുന്ന കാര്യവും അറിയിച്ചത്. ചിലർ വിവാഹം നേരത്തെ കഴിഞ്ഞിരുന്നോ, അതിനിടയിൽ ഇതും സംഭവിച്ചോ എന്നൊക്കെ പോസ്റ്റിന്റെ താഴെ സംശയം ഉന്നയിച്ചിരുന്നു.

ഇപ്പോഴിതാ ഈ കഴിഞ്ഞ ദിവസം ഹാർദികിനൊപ്പം നിറവയറുമായി നിൽക്കുന്ന ഭാര്യ നടാഷയുടെ ചിത്രം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്‌തിരുന്നു. ഈ കഴിഞ്ഞ ദിവസം തന്നെ ഭാര്യയ്ക്കും തന്റെ വളർത്ത് നായ്ക്കൾക്കും ഒപ്പം ഇരിക്കുന്ന ചിത്രവും ഹാർദിക് പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഹാർദികിന്റെ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ച് സെർബിയൻകാരിയായ നടിയും നർത്തകിയുമാണ്. എന്തായാലും ആദ്യത്തെ കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഈ കഴിഞ്ഞ വർഷം ഹാർദിക് പരിക്കിന്റെ പിടിയിലായതിന്നാൽ പഴയ ഫോമിലേക്ക് തിരിച്ചു വന്നിരുന്നില്ല. ഐ.പി.എലിന് ശേഷം പഴയ ഫോമിലേക്ക് ഹാർദിക് വരുമെന്ന് വിചാരിക്കുമ്പോഴായിരുന്നു കൊറോണയും ലോക്ക് ഡൗൺമെല്ലാം വന്നത്.

CATEGORIES
TAGS