‘ആ സീരിയലിലൂടെ പരിചയപ്പെട്ടു, പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്..’ – മനസ്സ് തുറന്ന് നടി കീർത്തി ഗോപിനാഥ്

‘ആ സീരിയലിലൂടെ പരിചയപ്പെട്ടു, പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്..’ – മനസ്സ് തുറന്ന് നടി കീർത്തി ഗോപിനാഥ്

പാവം ഐ.എ ഇവച്ചൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി കീർത്തി ഗോപിനാഥ്. എന്നാൽ പ്രേക്ഷകർക്ക് കീർത്തിയെ കൂടുതലായി പരിചയമുള്ളത് ജഗദീഷ് നായകനായ ജൂനിയർ മാൻഡ്രേക് എന്ന ചിത്രത്തിൽ നായികയായി തിളങ്ങിയപ്പോളാണ്. അതിൽ പ്രിയ എന്ന നായികാ കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറി.

മഴയെത്തും മുമ്പേ, കർമ്മ, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, മന്ത്രമോതിരം തുടങ്ങി പത്തിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് പിന്നീട് സീരിയലിലേക്ക് എത്തിയ താരം സൂപ്പർഹിറ്റ് സീരിയലുകളുടെ ഭാഗവുമായി. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് മാറി നിന്ന് കീർത്തി 22 വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലിൽ എഴുത്തുകാരിയായ നീരജ മഹാദേവൻ എന്ന കഥാപാത്രം അവതരിപ്പിക്കുകയാണ്. തന്റെ തിരിച്ചുവരവിനെ കുറിച്ചും കുടുംബജീവിതത്തെ പറ്റിയും കേരള കൗമദിക്ക് നൽകിയ അഭിമുഖത്തിലൂടെ താരം മനസ്സ് തുറന്നിരുന്ന്. ‘അവസരങ്ങൾ പലപ്പോഴായി വന്നിരുന്നു, അപ്പോഴെല്ലാം ഒഴിഞ്ഞുമാറി.

മക്കളുടെ ജനനം, പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര അങ്ങനെ മനഃപൂർവം കണ്ടെത്തിയിരുന്നു കുറെ കാരണങ്ങൾ. ഈ ബ്രേക്കും മടങ്ങി വരുമൊക്കെ നിയോഗമായിട്ടാണ് കാണുന്നത്. മടങ്ങി വരവ് സീരിയലിലൂടെ ആണെങ്കിൽ സിനിമയെ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും.

തിരിച്ചുവരവിൽ ഏറെ ഉത്കണ്ഠയായിരുന്നു സന്തോഷത്തിനേക്കാൾ, ശരിയാകുമോ എന്ന് പേടികൊണ്ടാണ്. എല്ലാം നന്നായി തന്നെ സംഭവിച്ചു. ‘നീലവസന്തം’ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് ഞാൻ രാഹുലിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് വിവാഹിതരാവുകയും ചെയ്തു. രണ്ട് ആൺകുട്ടികളാണ് ഞങ്ങൾക്ക് ഉളളത്. മൂത്തയാൾ ഭരതും ഇളയാൾ ആര്യനും..’ കീർത്തി പറഞ്ഞു.

CATEGORIES
TAGS