‘കറുപ്പ് സാരിയിൽ ഏഴഴകുമായി നടി എസ്തർ അനിൽ..’ – സഹോദരൻ പകർത്തിയ ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ

‘കറുപ്പ് സാരിയിൽ ഏഴഴകുമായി നടി എസ്തർ അനിൽ..’ – സഹോദരൻ പകർത്തിയ ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ

ദൃശ്യം സിനിമയിൽ ജോർജുകുട്ടിയുടെ മകളായ അനുമോളായി അഭിനയിച്ച് പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച ബാലതാരമാണ് നടി എസ്തർ അനിൽ. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്നതെങ്കിലും മോഹൻലാലിൻറെ മകളായി രണ്ട് സിനിമകളിൽ എത്തിയ ശേഷമാണ് എസ്തറിന് ആരാധകർ കൂടിയത്.

ദൃശ്യം എസ്തറിന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് തന്നെ പറയാം. ദൃശ്യത്തിന്റെ തെലുഗ്, തമിഴ് റീമേക്കിലും എസ്തറിന് പകരം ഒരാൾ കണ്ടത്താൻ അണിയറപ്രവർത്തകർക്ക് സാധിച്ചില്ല. സന്തോഷ് ശിവൻ ഏഴ് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന പുതിയ ചിത്രത്തിലും എസ്തർ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായി പോസ്റ്റുകൾ, ഫോട്ടോസുകൾ ഇടാറുള്ള ഒരു താരം കൂടിയാണ് എസ്തർ. എസ്തറിന്റെ ഗ്ലാമറസ്,മോഡേൺ ഔട്‍ഫിറ്റുകളിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും വൈറലാവാറുണ്ട്. ഇപ്പോഴിതാ എസ്തർ തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഫോട്ടോസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

കറുപ്പ് സാരി ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന എസ്തറിന് മികച്ച കമന്റുകളാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. കൊച്ചുകുട്ടിയായിട്ട് പോലും സാരി മനോഹരമായി ചേരുന്നുവെന്നാണ് കൂടുതൽ ആരാധകർ കമന്റ് ചെയ്‌തിരിക്കുന്നത്‌. കറുപ്പിന് ഏഴഴക് എന്ന് പറയുന്ന പോലെ അതുടുത്ത എസ്തറിനും ഏഴഴകാണ് എന്നാണ് ചിത്രങ്ങൾ കണ്ടാൽ തോന്നുക.

ചിത്രങ്ങളുടെ മറ്റൊരു പ്രതേകത ഇത് പകർത്തിയത് എസ്തറിന്റെ അനിയനും ബാലതാരവുമായ ഇവാൻ അനിലാണ്. ‘ദി ഡി സ്റ്റുഡിയോ’ എന്ന് കോസ്റ്റയും ഡിസൈനിങ് കമ്പനിയാണ് ഈ ഔട്ട് ഫിറ്റ് എസ്തറിന് സമ്മാനിച്ചിരിക്കുന്നത്. എസ്തേറിന്റെ പുതിയ ചിത്രത്തിന്റെ പ്രതീക്ഷകളും ആരാധകർ ഫോട്ടോയുടെ താഴെ ചോദിക്കുന്നുണ്ട്.

CATEGORIES
TAGS