സുജോയുടെ കാലിൽ പിടിച്ചു വലിച്ചിട്ടില്ലായെന്ന ആര്യയുടെ കള്ളം പൊളിച്ചടുക്കി മോഹൻലാൽ – വീഡിയോ ഇട്ടുകാണിച്ച് ബിഗ് ബോസ്

സുജോയുടെ കാലിൽ പിടിച്ചു വലിച്ചിട്ടില്ലായെന്ന ആര്യയുടെ കള്ളം പൊളിച്ചടുക്കി മോഹൻലാൽ – വീഡിയോ ഇട്ടുകാണിച്ച് ബിഗ് ബോസ്

ബിഗ് ബോസ് സീസൺ 2 വിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ആര്യ. പലപ്പോഴും ആര്യ ബിഗ് ബോസിൽ കളിക്കുന്നത് ഫേക്ക് ആയിട്ടാണോ എന്ന് നിരവധി പേർ ചോദിച്ചിട്ടുണ്ട്. എന്നാൽ ഓരോ ആഴ്ച കഴിയുമ്പോഴും ആര്യയ്ക്ക് കിട്ടുന്ന പ്രതികരണം മോശമായി വരുകയാണ്. ഈ കഴിഞ്ഞ എപ്പിസോഡിൽ നടന്ന ഒരു ടാസ്കിൽ ആര്യ ബിഗ് ബോസിനെ ചലഞ്ച് ചെയ്തിരുന്നു.

അതിനു മുമ്പ് നടന്ന ലക്ഷറി ബഡ്ജറ്റ് ടാസ്കിൽ ആര്യ സുജോയുടെ കാലിൽ പിടിച്ച് പിന്നിലേക്ക് വലിക്കുന്നുണ്ട്. എന്നാൽ ആര്യ കോർട്ട് ടാസ്കിൽ അത് നിഷേധിച്ചു. അതുമാത്രമല്ല താൻ അന്ന് സുജോയുടെ കാലിൽ പിടിച്ചു വലിച്ചിട്ടില്ലായെന്നും ബിഗ് ബോസിനെ താൻ ചലഞ്ച് ചെയ്യുന്നുവെന്നും ആര്യ കോടതി ടാസ്കിൽ വെല്ലുവിളിച്ചു. ഇത് വരുന്ന ശനിയാഴ്ച്ച ലാലേട്ടൻ തന്നെ വീഡിയോ കാണിച്ചു തരണമെന്നും ആര്യ പറഞ്ഞു.

എന്നാൽ ലക്ഷറി ബഡ്ജറ്റ് ടാസ്കിൽ ആര്യ സുജോയുടെ കാലിൽ പിടിച്ച് വലിക്കുന്ന വീഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. പ്രേക്ഷകർ വീഡിയോ കാണിക്കണമെന്നും ബിഗ് ബോസിനോടും ഏഷ്യാനെറ്റിനോടും ആവശ്യപ്പെട്ട് നിരവധി കമന്റുകൾ ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടു.

മോഹൻലാൽ തന്നെ ഇപ്പോൾ വീഡിയോ കാണിക്കാമെന്ന് പറഞ്ഞു. ശേഷം വീഡിയോ സ്‌ക്രീനിൽ എല്ലാവരെയും ഇട്ടു കാണിച്ചു. തെറ്റ് തന്റെ ഭാഗത്താണെന്ന് മനസ്സിലായ ആര്യ സുജോയോട് മാപ്പ് ചോദിക്കുന്നത് എപ്പിസോഡിൽ കാണാം. ക്യാപ്റ്റൻസി ടാസ്കിൽ ആര്യ ബിഗ് ബോസിനെ വെല്ലുവിളിച്ചിരുന്നു. എന്നാൽ അത് വീഡിയോ കാണണ്ടന്ന് ആര്യ പറഞ്ഞു.

CATEGORIES
TAGS

COMMENTS