സനുഷ എവിടെ!! ആരാധകരുടെ ചോദ്യം – സനുഷയുടെ മേക്കോവർ ഫോട്ടോസ് കാണാം

സനുഷ എവിടെ!! ആരാധകരുടെ ചോദ്യം – സനുഷയുടെ മേക്കോവർ ഫോട്ടോസ് കാണാം

കാഴ്ചയിലെ കൊച്ച് അമ്പിളിയെ അത്ര പെട്ടന്നൊന്നും മലയാളികൾ മറക്കില്ല. മമ്മൂട്ടി എന്നാ മഹാനടനൊപ്പം തകർത്ത് അഭിനയിച്ച ആ കൊച്ചുമിടുക്കിയെ അത്ര പ്രിയപ്പെട്ടവളായിരുന്നു. 1998ൽ കല്ല് കൊണ്ടൊരു പെൺകുട്ടി എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ച താരമാണ് സനുഷ സന്തോഷ്. പിന്നീട് നിരവധി സിനിമകളിൽ കുട്ടി സനുഷ അഭിനയിച്ചു.

2004ൽ ഇറങ്ങിയ കാഴ്‌ച എന്ന സിനിമയിലെ അഭിനയത്തിന് സനുഷക്ക് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് സ്വന്തമാക്കി. പിന്നീട് മാമ്പഴക്കാലം, കീർത്തിചക്ര, ഛോട്ടാമുംബൈ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചു. അതിന് ശേഷം തമിഴിലേക്ക് ചുവടുമാറ്റിയ സനുഷ 2012-ൽ ദിലീപിന്റെ നായികയാണ് തിരികെ എത്തിയത്.

തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയം തുടർന്ന് സനുഷ 2016ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. ഒരു മുറൈ വന്ത് പാർത്ഥായ ആണ് അവസാന മലയാള സിനിമ. എന്നാൽ ഇപ്പോഴിതാ താരം എവിടെയെന്ന് ആരാധകർ തിരക്കി തുടങ്ങി.

സിനിമ വിട്ടോ എന്ന് തന്നെ പലരും ചോദിക്കുന്നുണ്ട്. അതിനെല്ലാം മറുപടിയായി അടുത്തിടെ സനുഷ ഒരു മേക്കോവർ ഫോട്ടോഷൂട്ട് നടത്തി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. ഉടൻ തന്നെ സിനിമയിൽ നായികയായി തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

CATEGORIES
TAGS

COMMENTS