സംഘടനകളെ വെല്ലുവിളിച്ച് ഷെയ്ൻ..!! മുടി വെട്ടി തകർപ്പൻ ലുക്കിൽ ഷെയ്ൻ നിഗം
മുടി വെട്ടി ഒതുക്കി കിടിലന്‍ ലുക്കില്‍ ഷെയ്ന്‍ നിഗം. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രം ഏറ്റെടുക്കുകയാണ് ആരാധകര്‍. ശരത് സംവിധാനം ചെയ്ത് ജോബി ജോര്‍ജ് നിർമ്മിച്ച് ഷെയ്ൻ നായകനായി എത്തിയ വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളായി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം മുടി വെട്ടി ആരാധകരെ അമ്പരിപ്പിച്ചത്. വിവാദങ്ങള്‍ ആരംഭിച്ചത് താരത്തിന്റ മുടിയുമായി ബന്ധപ്പെട്ടായിരുന്നു.
ഷെയിന്‍ നിഗത്തെ മലയാളത്തിലെ പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കാന്‍ താത്പര്യമില്ലെന്ന് നിര്‍മാതാക്കളുടെ അസോസിയേഷന്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ താരം പോയതാണ് പ്രശ്‌നമുണ്ടായത്. ഇതിന് മുന്‍പ് താരം മുടി വെട്ടിയെന്നാരോപിച്ച് ജോബി വധഭീഷണി മുഴക്കിയെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. ശേഷം സംഘടനയുമായി ബന്ധപ്പെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.
വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ താന്‍ സഹകരിക്കുന്നില്ല എന്നുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അനുവദിച്ച 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തുവെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു.
പ്രൊഡ്യൂസർ അസോസിയേഷനെയും താരസംഘടനെയും വെല്ലുവിളിക്കുന്ന രീതിയിലുള്ള ചിത്രം എത്ര ചർച്ചയാകുമെന്ന് കണ്ടറിയാം. എന്തായാലും വൈയിൽ സിനിമയുടെ അണിയറ പ്രവർത്തകർ മുടിവെട്ടിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ്.