ഷെയ്‌ന്റെ വിലക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ കൈതൊഴുത് ജനപ്രിയ നായകൻ..!! ദിലീപിന്റെ പ്രതികരണം ഇങ്ങനെ
നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം വിവാദത്തിലേക്ക് നീങ്ങുമ്പോള്‍ നിരവധി അഭിപ്രായങ്ങളാണ് സിനിമയില്‍ നിന്നുയരുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപ് ഷെയ്ന്‍ വിഷയത്തില്‍ പ്രതികരിക്കുകയാണ്. ഷെയ്‌നെ വിലക്കിയത് സിനിമയ്ക്കുള്ളില്‍ മാത്രമല്ല പുറത്തും വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.
താരത്തെ വിലക്കിനെതിരെ താരങ്ങളും താരസംഘടനയായ അമ്മ ഉള്‍പ്പെടെ നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇന്നായിരുന്നു മോഹന്‍ലാല്‍ ഷെയ്‌നെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്. പക്ഷെ താരം സ്ഥലത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആറു ദിവസം കഴിഞ്ഞാലെ താരം കേരളത്തിലെത്തുകയുള്ളു. ശേഷമായിരിക്കും അമ്മയുമായുള്ള ചര്‍ച്ചയ്ക്ക് ഇരിക്കുന്നത്.
മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ ചിത്രമായ മൈ സാന്റയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷെയ്ന്‍ വിഷയം എടുത്തിടുകയും താരം അതിന് മറുപടി നല്‍കുന്ന വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തില്‍ ദിലീപ് ഷെയിന്റെ പേര് എടുത്തു പറയാതെ ഉത്തരത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായത്. മാത്രമല്ല തനിക്ക് ഇതില്‍ ഒന്നും പറയാനില്ലെന്നും താരം പറഞ്ഞു.