ഷംനയോടുള്ള ആരാധന അടക്കാൻ ആയില്ല..!! പേര് കൈയിൽ ടാറ്റു ചെയ്ത് യുവാവ്

ഷംനയോടുള്ള ആരാധന അടക്കാൻ ആയില്ല..!! പേര് കൈയിൽ ടാറ്റു ചെയ്ത് യുവാവ്

മലയാളത്തിലും അന്യഭാഷകളിലും ആയി നിരവധി സൂപ്പര്‍ഹിറ്റ് താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് ഷംന കാസിം. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.

പിന്നീട് നിരവധി സിനിമകള്‍ താരത്തെ തേടിയെത്തിയ അന്യഭാഷയില്‍ പൂര്‍ണ എന്നാണ് താരത്തിന്റെ പേര്. 2004 എന്നിട്ടും എന്ന മലയാള ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് വമ്പന്‍ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിച്ചു.

കന്നഡ ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കടുത്ത ഒരു ആരാധകന്‍ ആരാധനയുടെ പേരില്‍ ഷംനയുടെ പേര് കയ്യില്‍ ടാറ്റു പതിപ്പിച്ചിരിക്കുകയാണ്.

ആദിത് ചന്ദ്രന്‍ എന്ന ആരാധകനാണ് ഷംനയോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഷംന തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കണ്ണൂര്‍ സ്വദേശിയായ താരം നൃത്തരംഗത്ത് സജീവമാണ്.

CATEGORIES
TAGS

COMMENTS