വ്യാജ വാർത്ത ചമച്ച് ഒരാളുടെ ജീവിതം വച്ച് കളിക്കരുത്..!! ഫേസ്ബുക്ക് ലൈവിലെത്തി ജൂഹി രുസ്തഗി
ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജൂഹി രുസ്തഗി. ഇപ്പോള്‍ താരത്തിന്റെ കല്യാണ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉപ്പും മുളകിന്റെ 1000 എപ്പിസോഡിലാണ് ലച്ചുവിന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാലിപ്പോഴിതാ വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് താരം ഫേസ്ബുക്ക് ലൈവിലെത്തി സത്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ലച്ചുവിന്റെ വിവാഹം ജൂഹിയുടെ വിവാഹമായി ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും സത്യം ഇതാണെന്നും താരം പറഞ്ഞു. സീരിയലില്‍ നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണെന്നും ഒരിക്കലും തന്റേതല്ലെന്നും ആരാധകര്‍ ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുതെന്നും താരം പറഞ്ഞു.
മാത്രമല്ല എന്റെ വിവാഹം ആണെങ്കില്‍ ഞാന്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കുമെന്നും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണെന്നും റിയല്‍ ലൈഫുമായി യാതൊരു ബന്ധവും ഇല്ലെന്ന് താരം കൂട്ടിചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ തെറ്റിധരിപ്പിച്ച് പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുതെന്നും തന്റെ ജീവിതതത്തില്‍ അത് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ടെന്ന് താരം തുറന്നടിച്ചു.