വീണ്ടും ആടിയും പാടിയും മഞ്ജു വാര്യർ; ‘പ്രതി പൂവന്കോഴി’യിലേ ആദ്യ ഗാനം [Video]

14 വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു വാര്യർ തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ‘ഹൗ ഓൾഡ് ആർ യു’. അതിന്റെ സംവിധായകൻ റോഷൻ ആൻഡ്രൂസും മഞ്ജു ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവൻകോഴി. അത്ര പെട്ടെന്നൊന്നും നമ്മൾ ആ കഥാപാത്രം മറക്കാൻ ഇടയില്ല. നിരുപമ രാജീവ് എന്ന 36 കാരിയായി മഞ്ജു അനശ്വരമാക്കിയ കഥാപാത്രം.

വീണ്ടുമൊരു ശക്തമായ കഥാപാത്രമായാണ് മഞ്ജു വരുന്നത്. സെയിൽസ് ഗേൾ ആയിട്ടാണ് ചിത്രത്തിൽ മഞ്ജു എത്തുന്നത്. പ്രതി പൂവൻകോഴി എന്ന സിനിമയിൽ ആദ്യ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യർ ആടിയും പാടിയും കുസൃതി നിറഞ്ഞ ചിരിയുമെല്ലാം പാട്ടിൽ കാണാം. മഞ്ജു വാര്യർക്കൊപ്പം അലെൻസിറും ഒരു പ്രധാനവേഷത്തിൽ പാട്ടിൽ ഉണ്ട്. ഇരുവരും ഒരു സൈക്കിളിൽ സഞ്ചരിക്കുന്ന സീനാണ് പാട്ടിലുള്ളത്.

അനിൽ പനച്ചൂരാന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിരിക്കുന്നത്. ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തും.

CATEGORIES
TAGS

COMMENTS