സ്ത്രീധനം ഇനി വേണ്ട, നടപടിയ്‌ക്കൊരുങ്ങി സർക്കാർ..!! ടോവിനോ ഗുഡ്‌വിൽ അമ്പാസിഡർ

സ്ത്രീധനം ഇനി വേണ്ട, നടപടിയ്‌ക്കൊരുങ്ങി സർക്കാർ..!! ടോവിനോ ഗുഡ്‌വിൽ അമ്പാസിഡർ

വിവാഹം കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റികള്‍ അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നവംബര്‍ 26ന് സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജില്‍ വച്ച് നടക്കുകയാണ്.

സ്റ്റൗ പൊട്ടിത്തെറിച്ചും മണ്ണെണ്ണയില്‍ കുതിര്‍ന്നും, ഒരു മുഴം കയറിന്റെയോ സാരിയുടെയോ തുമ്പിലും ആയി സ്ത്രീധനത്തിന്റെ പേരില്‍ എത്രയോ നിരപരാധികളായ സ്ത്രീകളുടെയാണ് ജീവന്‍ ഹോമിക്കപ്പെടുന്നത് അതുകൊണ്ട് സ്ത്രീധനം ഇല്ലാതാക്കല്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. പരിപാടിയുടെ ഗുഡ് വില്‍ അംമ്പസിഡര്‍ ആയി എത്തുന്നത് ടോവിനോ ആണ്.

ടോവിനോ സോഷ്യല്‍ മീഡിയയിലൂടെ വിവരം ആരാധകരുമായി പങ്കുവച്ചു. മാത്രമല്ല ചടങ്ങില്‍ എല്ലാവരേയും ക്ഷണിച്ചിട്ടുമുണ്ട്. ഈ വര്‍ഷം മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് സ്ത്രീധനസമ്പ്രദായത്തെ ഇല്ലാതാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പ് പ്രതിജ്ഞാബദ്ധമായി പദ്ധതികള്‍ ഇതിലൂടെ ആവിഷ്‌കരിക്കാന്‍ തുടക്കമിടുകയാണ്. കണക്കുപ്രകാരം നാല്പത്തിമൂന്ന് ലക്ഷം ആള്‍ക്കാരിലേക്ക് പ്രസ്തുത ക്യാമ്പെയ്ന്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും താരം കുറിപ്പിലെഴുതി.

CATEGORIES
TAGS

COMMENTS