‘വിദ്യാബാലൻ സ്റ്റൈലിൽ അഞ്ജലി അമീർ..’ – പുത്തൻ മേക്കോവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

‘വിദ്യാബാലൻ സ്റ്റൈലിൽ അഞ്ജലി അമീർ..’ – പുത്തൻ മേക്കോവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

പേരൻപ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് അഞ്ജലി അമീർ. ആദ്യ സിനിമയിലൂടെ പ്രേക്ഷകമനസ്സിൽ സ്ഥാനം നേടിയ താരം പിന്നീട് പല ഷോകളിലും പങ്കെടുത്തു. അഞ്ജലി തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ്.

എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായാൽ യാതൊരു മടിയും കൂടാതെ പ്രതികരിക്കുന്ന ഒരാളാണ് അഞ്ജലി. അടുത്തിടെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമം താരത്തിന് എതിരെ മോശമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിനെതിരെ പരസ്യമായി രംഗത്ത് വന്ന അഞ്ജലി അത് ചെയ്തവർക്ക് എതിരെ തുറന്നടിച്ചു.

ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസൺ വണിലെ മത്സരാർത്ഥി കൂടി ആയിരുന്നു അഞ്ജലി. ഇടയ്ക്ക് വച്ച് ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ പാതിവഴി മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. എന്നാൽ അതിന് ശേഷം ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായി. ഇപ്പോഴിതാ തന്റെ ഏറ്റവും പുത്തൻ മേക്കോവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

ഒരുപാട് ആളുകൾ നല്ല അഭിപ്രായങ്ങൾ ആ ഫോട്ടോഷൂട്ടിനെ കുറിച്ച് പറഞ്ഞു. ചിലർ വിദ്യാബാലനെ പോലെ തോന്നുന്നുണ്ടെന്ന് കമന്റ് ചെയ്തു. മോശം കമന്റ് ഇട്ട ഒരാൾക്ക് മറുപടി കൊടുക്കാനും മറന്നില്ല അഞ്ജലി. ചിത്രത്തിൽ അഞ്ജലി കൈയിൽ പിടിച്ചിരുന്ന പൂവിന് പകരം ‘ചെമ്പരത്തി ആയിരുന്നേൽ പൊളിച്ചേനെ..’ എന്ന് ഒരാൾ കമന്റ് ഇട്ടു.

‘അത് ഞാൻ വെക്കാം.. അതൊരു ഫ്ലവർ അല്ലേ ചേട്ടൻ പോയി നല്ലോണം നെല്ലിക്കാ തളം ഇടൂ ട്ടോ..’ എന്ന് അഞ്ജലിയും കലക്കൻ മറുപടി കൊടുത്തു. എന്തായാലും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിടെ അഞ്ജലി തന്റെ ഇൻസ്റ്റയിൽ കൂട്ടിനൊരു ആൺതുണ വേണമെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നത്.

CATEGORIES
TAGS