‘തെന്നിന്ത്യൻ സിനിമയുടെ ഭാവി മാലാഖമാർ..’ – താരപുത്രിമാരുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

‘തെന്നിന്ത്യൻ സിനിമയുടെ ഭാവി മാലാഖമാർ..’ – താരപുത്രിമാരുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളം, തമിഴ്, തെലുഗ്, കന്നഡ സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മീന. മീനയുടെ മകൾ നൈനികയും അതുപോലെ തിളങ്ങാനുള്ള തയാറെടുപ്പിലാണ്. വിജയ് നായകനായ ‘തെരി’ എന്ന ചിത്രത്തിൽ നൈനിക ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.

അമ്മയുടെ കൂട്ട് തന്നെ ബാലതാരമായി തിളങ്ങി നായികയാവാൻ കാത്തിരിക്കുകയാണ് ആരാധകർ. മീന വിവാഹത്തിന് ശേഷം ഇപ്പോഴും സിനിമകൾ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ-മീന ജോഡികളായി വന്ന ദൃശ്യം വൻ വിജയമായിരുന്നു. അതിന്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ അന്നൗൺസ് ചെയ്തിരുന്നു.

തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്. മീന കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മീനയുടെ മകളുടെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. മീനയുടെ മകളുടെ ചെവിയിൽ നടി രംഭയുടെ മകൾ എന്തോ സംസാരിക്കുന്ന ചിത്രമാണ് മീന പോസ്റ്റ് ചെയ്തത്.

രംഭയും തെന്നിന്ത്യൻ സിനിമകളിൽ എല്ലാം സജീവമായി അഭിനയിച്ച താരമാണ്. മീനയെ പോലെ തന്നെ ഒരുപാട് ആരാധകർ ഇപ്പോഴും താരത്തിനുണ്ട്. എന്നാൽ വിവാഹത്തിന് ശേഷം കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. രംഭക്ക് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്.

രംഭയുടെ മകൾ ലാന്യ നൈനികയുടെ ചെവിൽ എന്ത് സീക്രെട് ആയിരിക്കും സംസാരിച്ചതെന്ന് രംഭയെ മെൻഷൻ ചെയ്‌താണ്‌ മീന പോസ്റ്റ് ഇട്ടിരിക്കുന്നത്. താരപുത്രിമാർ രണ്ടുപേരും അമ്മമാരെ പോലെ ഭാവിയിൽ തെന്നിന്ത്യൻ സിനിമ മുഴുവനും ഭരിക്കാൻ പോകുന്ന രണ്ട് മാലാഖമാർ ആയിരിക്കുമെന്ന് എന്ന് ചിലർ ഫോട്ടോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS