രാജ്യത്ത് നിന്ന് പുറത്താക്കുമ്പോൾ ഇതുവരെ നൽകിയ നികുതി പണമൊക്കെ തിരിച്ചു തരുമോ..!! തുറന്നടിച്ച് ഷാൻ റഹമാൻ
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് നിന്ന് നിരവധിപേര്‍ അഭിപ്രായം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹമാനും ഫെയ്‌സ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. നിങ്ങള്‍ ഈ ആളുകളെ രാജ്യത്ത് നിന്ന് പുറത്താക്കുമ്പോള്‍, അവര്‍ ഇന്നുവരെ അടച്ച നികുതികള്‍ നിങ്ങള്‍ തിരികെ നല്‍കുമോ എന്നാണ് ഷാന്‍ കുറിപ്പിലൂടെ ചോദിച്ചത്.
ഇന്‍കംടാക്‌സും ജി.എസ്.ടിയും വാങ്ങിയിട്ടും തിരിച്ചൊന്നും ജനങ്ങള്‍ക്ക് തന്നിട്ടില്ലെന്ന് പൂര്‍ണബോധ്യം നിങ്ങള്‍ക്കുണ്ടെന്നും നിങ്ങള്‍ ഇത് ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ലന്നും അറിയാം അതിനാല്‍ നിങ്ങളുടെ സമ്പാദ്യം അക്കൗണ്ടുകളില്‍ സുരക്ഷിതമായിരിക്കും. ജനങ്ങളെ ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നാടകം ഗംഭീരമാകുന്നുണ്ടെന്നും താരം പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എവിടെയും ഉയരുന്നില്ല. ജനങ്ങള്‍ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിക്കുന്നില്ല ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ മറച്ച് വയ്ക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഷാന്‍ കുറിപ്പില്‍ കൂട്ടിചേര്‍ത്തു.
നിരവധി സിനിമ താരങ്ങളാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. ഇന്നലെ അനശ്വര രാജനും വിനീത് ശ്രീനിവാസനും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ വന്ന ഹർജികളിൽ നിയമം സ്റ്റേ ചെയ്തില്ല.