രണ്ടുപേരേയും ഇഷ്ടമാണ്, കൂടുതൽ ആരാധന മോഹൻലാലിനോട്..!! മനസ് തുറന്ന് അല്ലു അർജുൻ
മലയാളി പ്രേക്ഷകരുടെ മനസില്‍ വളരെപെട്ട് ഇടം നേടിയ താരമാണ് അല്ലു അര്‍ജുന്‍. താരം നായകനായി എത്തിയ ബണ്ണി, ആര്യ, ഹാപ്പി എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുമ കൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്.
മലയാളി പ്രേക്ഷകര്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നും കേരളം എപ്പോഴും തനിക്ക് രണ്ടാം വീടാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ഇഷ്ടതാരങ്ങളെ കുറിച്ച് അല്ലു അര്‍ജുന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
മമ്മൂട്ടി സാറിനോടും മോഹന്‍ലാല്‍ സാറിനോടും തനിക്ക് ആദരവാണ് തനിക്കുള്ളതെന്നും മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മികച്ച മികച്ച അഭിനേതാക്കളാണ് ഇരുവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വ്യക്തിപരമായി തനിക്ക് ആരാധന മോഹന്‍ലാലിനോട് ആണ് ഉളഅളതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് ആരാധന ഉള്ള ഒരുപാട് ആളുകള്‍ തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളതായി തനിക്കറിയാമെന്നും അല്ലു കൂട്ടിച്ചേര്‍ത്തു. മറ്റു നടന്മാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ലാളിത്യമാണ്. മലയാള സിനിമയിലെ യുവ നടന്മാരായ ഫഹദ് ഫാസില്‍ നിവിന്‍ പോളി ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ചിത്രങ്ങള്‍ എല്ലാം സ്ഥിരമായി കാണാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.