‘മോദിജിയാണ് പ്രചോദനം..’ –  ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ ചേർന്നു..!!

‘മോദിജിയാണ് പ്രചോദനം..’ – ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ ചേർന്നു..!!

പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച സൈനാ നെഹ്വാള്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കും എന്നാണ് ബിജെപി നേരത്തെ പുറത്ത് വിടുന്നത്. അതുപോലെ തന്നെ ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാറുള്ള സൈന അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനും നിലപാടുകളെയും പിന്തുണച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം പാര്‍ട്ടിയില്‍ ചേരുമെന്ന് വാര്‍ത്തകളും പുറത്തു വന്നത്.

ഡല്‍ഹിയില്‍ നിയമസഭാ തെര.ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സൈനയുടെ ബിജെപിയിലേക്കുള്ള വരവ് പുറത്തുവരുന്നത്. എന്തായിരുന്നാലും ബിജെപിക്ക് പുതിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്. സൈന ബിജെപിയിലക്ക് വരുന്ന വാര്‍ത്ത അണികളില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

CATEGORIES
TAGS

COMMENTS