എന്നെ കൊന്നാലും പൊന്നേ നിന്റെ പിടി വിടില്ല..!! ജീവിതസഖിയെ ചേർത്ത് പിടിച്ച് ആദിൽ

എന്നെ കൊന്നാലും പൊന്നേ നിന്റെ പിടി വിടില്ല..!! ജീവിതസഖിയെ ചേർത്ത് പിടിച്ച് ആദിൽ

മഴവില്‍ മനോരമയിലൂടെ സംരക്ഷണം ചെയ്ത ഡാന്‍സ് റിയാലിറ്റി ഷോയുടെ പ്രേക്ഷക മനസ്സ് കീഴടക്കിയ അവതാരകനാണ് ആദില്‍ ഇബ്രാഹിം. അടുത്തായിരുന്നു താരത്തിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചത്. താരത്തിന്റെ ജീവിതസഖിയായി എത്തിയത് നമിതയാണ്. ഇരുവരുടെയും ഇന്റര്‍ കാസ്റ്റ് മാരേജ് ചൊല്ലി സൈബര്‍ ആക്രമണങ്ങള്‍ ആദിലിന് നേരെ ഉയര്‍ന്നിരുന്നു.

ഇതിനെതിരെ ശക്തമായി മറുപടിയും ആദില്‍ നല്‍കിയിരുന്നു. ഇത് തന്റെ ജീവിതമാണെന്നും ആരെ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കുന്നത് താനാണെന്നും അതില്‍ ആര്‍ക്കും ഇടപെടേണ്ട കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചു.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ ആദില്‍ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

ജീവിതസഖിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഇല്ലാ പെണ്ണെ ഞാന്‍ വിടില്ല പെണ്ണേ എന്ന ഗാനം കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകള്‍ ചിത്രത്തിന് താഴെ ലഭിക്കുന്നുണ്ട്.

CATEGORIES
TAGS

COMMENTS