മക്കളെ മിടുക്കികളായി വളർത്തിയതിന്റെ കാരണം വെളിപ്പെടുത്തി കൃഷ്ണകുമാർ..!! വീഡിയോ
മലയാള സിനിമയില്‍ ഒരുകാലത്ത് വില്ലനായും സഹനടനായും തിളങ്ങി നിന്ന താരമാണ് കൃഷ്ണകുമാര്‍. ആരാധകര്‍ കൃഷ്ണകുമാറിനെ കണ്ടാല്‍ ഇപ്പോള്‍ അധികം ചോദിക്കുന്നത് സിനിമയെക്കുറിച്ചല്ല. പകരം നാലു മക്കള്‍ അടങ്ങിയ സുന്ദര കുടുംബത്തെ ക്കുറിച്ചാണ്. മലയാള സിനിമയിലെ ക്യൂട്ട് ആന്‍ഡ് ബ്യൂട്ടിഫുള്‍ ഫാമിലി എന്നാണ് കൃഷ്ണകുമാറിന്റെ കുടുംബത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
കൃഷ്ണകുമാറിനൊപ്പം മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. മൂന്ന് മക്കള്‍ സിനിമയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. മൂത്ത മകള്‍ അഹാനയാണ് ആദ്യം പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.
പിന്നീട് ഇളയവള്‍ ലൂക്ക എന്ന ചിത്രത്തിലൂടെ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ മകള്‍ ഇഷാനിയും അഭിനയ രംഗത്തേക്ക് ഇറങ്ങുകയാണ്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലാണ് ഇഷാനി അഭിനയിക്കുന്നത്. മക്കള്‍ സിനിമജീവിതം കണ്ടാണ് വളര്‍ന്നത്. താന്‍ ഒരു ഉത്തമ ഭര്‍ത്താവാണെന്നും മക്കളുടെ സൂപ്പര്‍ഫാദറാണെന്നും താരം പറയുന്നു.