വിവാഹം കഴിഞ്ഞ നായികമാരെ സിനിമയിൽ അകറ്റി നിർത്തും – തുറന്നു പറച്ചിലുമായി പ്രിയരാമൻ

വിവാഹം കഴിഞ്ഞ നായികമാരെ സിനിമയിൽ അകറ്റി നിർത്തും – തുറന്നു പറച്ചിലുമായി പ്രിയരാമൻ

ഒരുകാലത്ത് മലയാളത്തിലും തമിഴിലും കന്നഡയിലും ഒരുപോലെ തിളങ്ങിയ നായികയായിരുന്നു പ്രിയ രാമന്‍. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം താരം പ്രധാനപ്പെട്ട വേഷങ്ങളിലാണ് തിളയിരുന്നത്. വിവാഹശേഷം താരം അഭിനയത്തില്‍ നിന്ന് വലിയൊരു ഇടവേള എടുത്തു.

പിന്നീട് രണ്ട് മക്കള്‍ പിറന്നു. ശേഷം വിവാഹമോചിതയായി വാര്‍ത്തകളില്‍ ഒരിടയ്ക്ക് നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെല്ലാം മറന്ന് താരം അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ച് വരവ് സിനിമയിലൂടെയല്ല സീരിയലില്‍ ആണെന്ന് മാത്രം.

നിരവധി സീരിയലുകില്‍ താരം ഇപ്പോള്‍ ഭാഗമാണ്. ഈ അടുത്ത് ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ട് സിനിമ നോക്കാതെ സീരിയല്‍ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയുകയുണ്ടായി.

ഒരുകാലത്ത് മികച്ച സിനിമകളുടെ ഭാഗമായിരുന്നു. താന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ മായാതെ കിടപ്പുണ്ട്. പക്ഷെ വിവാഹശേഷം അഭിനയത്തിലേക്ക് വരുന്ന നായികമാര്‍ക്ക് അധിക പ്രാധാന്യം ലഭിക്കാറില്ല. ഗ്ലാമറസ് വേഷങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ അവര്‍ സിനിമയില്‍ നിന്നു പിന്‍തള്ളപ്പെടുമെന്ന് താരം പറഞ്ഞു.

CATEGORIES
TAGS

COMMENTS