ബില്ല് വായിച്ച് മനസിലാക്കാതെ അതേ കുറിച്ച് അഭിപ്രായം പറയാനില്ല – വിവാദ പ്രസ്താവനയുമായി ഗാംഗുലി

ബില്ല് വായിച്ച് മനസിലാക്കാതെ അതേ കുറിച്ച് അഭിപ്രായം പറയാനില്ല – വിവാദ പ്രസ്താവനയുമായി ഗാംഗുലി

രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്ര.തിഷേധം ആളികത്തുമ്പോള്‍ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായവുമായി രംഗത്ത് എത്തിയത്. കലാരംഗത്തുള്ള നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങള്‍ അറിയിച്ചത്. ഇപ്പോഴിതാ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി സൗരവ് ഗാംഗുലി രംഗത്ത് എത്തിയിരിക്കുകയാണ്.

വിവാദം മുറുകുമ്പോള്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും താന്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അതിന്റെ കാരണം താന്‍ ആ ബില്ല് വായിച്ചിട്ടില്ലെന്നും ബില്ലെന്താണെന്ന് അറിയാതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി വ്യക്തമാക്കി.

രാജ്യത്ത് എന്ത് പ്രശ്‌നങ്ങളും വന്നാലും അതിന് അധികാരികളുണ്ടെന്നും ആ നിയമം അത് പരിഹരിക്കാനുള്ള എല്ലാ ഉത്തരവാദിത്വം അധികാരികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാംഗുലിയുടെ മകള്‍ സന പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ ഗാംഗുലി നല്‍കിയ ട്വീറ്റും കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

സനയുടെ പോസ്റ്റ് വൈറലായപ്പോഴാണ് ഗാംഗുലി പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു സന കൊച്ചു കുട്ടിയാണെന്നും രാഷ്ട്രീയം പറയാനുള്ള പ്രായമായിട്ടില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

CATEGORIES
TAGS

COMMENTS