ഭാര്യക്കും മകനുമൊപ്പം പിറന്നാൾ ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ..!! – ഫോട്ടോസ് കാണാം

ഭാര്യക്കും മകനുമൊപ്പം പിറന്നാൾ ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ..!! – ഫോട്ടോസ് കാണാം

മലയാളികളുടെ ഇഷ്ടതാരമായ നടൻ കുഞ്ചാക്കോ ബോബന്റെ 43-ാം ജന്മദിനം ഭാര്യക്കും മകനുമൊപ്പം ആഘോഷിച്ചു. തന്നെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ട ജന്മദിനമാണെന്ന് നേരത്തെ തന്നെ ചാക്കോച്ചൻ പറഞ്ഞിരുന്നു. മകൻ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ ജന്മദിനമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ആരാധകർ കാത്തിരുന്ന ജന്മദിനം കൂടി ആയിരുന്നു.

പിറന്നാൾ ആഘോഷത്തിൽ മകനും ഭാര്യക്കുമൊപ്പം നിന്ന് കേക്ക് മുറിക്കുന്ന ചിത്രം ഇതിനൊടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞു ജനിച്ചത്. “പിറന്നാൾ ആശംസകൾ പപ്പ..” എന്ന് കേൾക്കാൻ ഏറെ ആഗ്രഹിച്ചിരുന്നവെന്ന്, കുഞ്ഞിനെ എടുത്തു നിൽക്കുന്ന അച്ഛന്റെ മോഡലിലുള്ള കേക്ക് തന്റെ അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ എഴുതി.

ജന്മദിനം ആശംസ അറിയിച്ച എല്ലാവർക്കും ചാക്കോച്ചൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നന്ദി അറിയിച്ചു. ഇസഹാക് ബോബന്‍കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയ പേര്.

CATEGORIES
TAGS

COMMENTS