‘ടീച്ചറെ പോവല്ലേ’..!! കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അധ്യാപികയെ കെട്ടിപിടിച്ച് വിദ്യാര്‍ത്ഥികള്‍; അധ്യാപികയെ പുറത്താക്കിയതിന്റെ സത്യാവസ്ഥ പുറത്ത്

‘ടീച്ചറെ പോവല്ലേ’..!! കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അധ്യാപികയെ കെട്ടിപിടിച്ച് വിദ്യാര്‍ത്ഥികള്‍; അധ്യാപികയെ പുറത്താക്കിയതിന്റെ സത്യാവസ്ഥ പുറത്ത്

വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പുറത്താക്കപ്പെട്ട അധ്യാപിക വിദ്യാര്‍ത്ഥികള്‍ എന്നും അധ്യാപകരുടെ കണ്ണിലുണ്ണികളാണ്. വിദ്യ പറഞ്ഞുകൊടുക്കല്‍ മാത്രമല്ല അവരുടെ ധര്‍മ്മം. നേര്‍വഴി കാണിക്കാനും അതിലൂടെ ജീവിതവിജയം കൈവരിക്കാനും പഠിപ്പിക്കേണ്ടത് അവരുടെ ധര്‍മ്മവും കടമയുമാണ്. നോര്‍ത്തില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പീഡിപ്പിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒരിടയ്ക്ക് തലപൊന്തിയിരുന്നു.

കരിങ്കുന്നം സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ അമൃത ടീച്ചര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നൊരു വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കു പരാതി നല്‍കുകയും ഉപ ഡയറക്ടര്‍ അതിനെ കുറിച്ച് അന്വേഷണം നടപ്പാക്കി, പരാതി പ്രകാരമുള്ള 17 ഓളം കുറ്റങ്ങള്‍ അമൃത ടീച്ചര്‍ക്കെതിരെ കണ്ടെത്തി തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉത്തരവിലൂടെ അമൃത ടീച്ചറെ പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് വരുന്ന വിധമുള്ള പുതിയ സംഭവങ്ങളാണ് കരിങ്കുന്നം സര്‍ക്കാര്‍ എല്‍പി സകൂളില്‍ നടക്കുന്നത്.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമൃത ടീച്ചര്‍ പടിയിറങ്ങിയപ്പോള്‍ കൂടെ ‘ടീച്ചറെ പോവല്ലേ’ എന്നും കരഞ്ഞു പറഞ്ഞു കൊണ്ട് ആ അദ്ധ്യാപിക പഠിപ്പിക്കുന്ന കുരുന്നുകളും പിറകെ പോവുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിദ്യാര്‍ത്ഥികളെ മാനസീകമായി പീഡിപ്പിക്കുന്നു എന്ന് പരാതി വന്ന അദ്ധ്യാപികയെ പുറത്താക്കുമ്പോള്‍ എന്തിന് വിദ്യാര്‍ത്ഥികള്‍ ഇത്രമാത്രം കരയണം എന്ന ചോദ്യമിവിടെ ഉയരുകയാണ്. മനഃപൂര്‍വം പരാതികള്‍ കെട്ടിച്ചമച്ച് പുറത്താക്കിയതാണെന്നാണ് അമൃത ടീച്ചറെ യെന്നാണ് ചിത്രത്തിലൂടെ പുറത്ത് വരുന്ന വിവരങ്ങള്‍.

CATEGORIES
TAGS

COMMENTS