വിവാദങ്ങള്‍ പിന്നാലെ ബിനീഷ് നായകനായ പുതിയ ചിത്രം ഒരുങ്ങുന്നു..!!

വിവാദങ്ങള്‍ പിന്നാലെ ബിനീഷ് നായകനായ പുതിയ ചിത്രം ഒരുങ്ങുന്നു..!!

പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കോളേജ് ഡേയ്ക്ക് അതിഥിയായി ക്ഷണിച്ച നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബിനീഷ് അവഗണന നേരിട്ടതിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

പുതുമുഖ സംവിധായകന്‍ സാബു അന്തിക്കായി ഒരുക്കുന്ന ദി ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ബിനീഷ് നായകനായി എത്തുന്നത്. ചലച്ചിത്ര രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹ സംവിധായകന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു. ഈ ഒരു ചിത്രം മാത്രമല്ല താരത്തേ തേടിയെത്തിയിരിക്കുന്നത്. നടി അഞ്ജലി നിര്‍മാതാവ് ആയി എത്തുന്ന മൈതാനം എന്ന ചിത്രത്തിലും ബീനീഷ് അഭിനയിക്കുന്നുണ്ട്. നിരവധി ഉദ്ഘാടന പരിപാടികളിലും താരത്തെ ക്ഷണിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍.

വിവാദം ആളി കത്തിക്കഴിഞ്ഞപ്പോള്‍ സംഭവത്തെ ക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരു മാധ്യമം മനപൂര്‍വ്വം ജാതിയെ ഈ വിഷയത്തില്‍ വലിച്ചിട്ടതാണെന്നുമുള്ള പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. സംഭവത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സത്യാവസ്ഥ വെളിപ്പെടുത്തി മാപ്പ് പറഞ്ഞിരുന്നു.

CATEGORIES
TAGS

COMMENTS