ബിഗ് ബോസ് താരത്തിന് നേരെ കല്ലട ബസിൽ പീഡനശ്രമം..!! ലൈവിൽ വന്ന് യുവാവിനെ പൂട്ടി
ബിഗ് ബോസ് താരത്തിന് നേരെ കല്ലട ബസില്‍ നിന്നും യുവാവിന്റെ ആക്രമണം. താരം സോഷ്യല്‍ മീഡിയയിലൂടെ ലൈവില്‍ വന്നാണ് സംഭവം ശ്രദ്ദയില്പ്പെടുത്തിയത്. ബസില്‍ നിന്ന് ഉറങ്ങുമ്പോള്‍ കയറിപിടിച്ചെന്നാണ് താരം വീഡിയോയിലൂടെ പറഞ്ഞത്. രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്. ഡ്രൈവറും കണ്ടക്ടറും അടക്കം യാത്രക്കാരും സംഭവത്തില്‍ പ്രതിഷേിച്ചു. രാത്രിയിലാണ് സംഭവം നടന്നത്. കാസര്‍ഗോഡേക്ക് പോകേണ്ട യാത്രക്കാരനാണ് താരത്തിനെ കയറിപിടിച്ചത്.
യുവാവിനെ അടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്നും റോഡിലിറക്കി വിടുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും, ബസില്‍ കയറിയപ്പോള്‍ തുടങ്ങി അവന് അനാവശ്യനോട്ടങ്ങള് തുടങ്ങിയിരുന്നു എന്നും താരം വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഉറങ്ങിക്കിടക്കുന്നതിനാല്‍ ആദ്യം ശ്രദ്ദയില്‍ പെട്ടിരുന്നില്ലെന്നും പിന്നീടാണ് യുവാവ് അനാവശ്യരീതിയില്‍ പെരുമാറുകയാണെന്നും താരം പറഞ്ഞു.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പ്രോഗ്രാമിനായി താരം കാസര്‍ഗോഡ് പോകുമ്പോഴാണ് സംഭവം നടന്നത്. കാസർഗോഡ് സ്വദേശി മുൻവർ ആണ് പിടിയിലായത്.