ഫെൽ ഇൻ ലൗ വിത്ത് ഹിം..!! ഉണ്ണിയെ അംഗീകരിക്കുന്ന ആ ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു – സ്വാസിക
മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാമാങ്കം തീയറ്ററില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തെക്കുറിച്ചാണ് സ്വാസിക സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.
മമ്മൂട്ടിയ്ക്ക് പുറമെ ഉണ്ണിമുകുന്ദനും മാമാങ്കത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. മാമാങ്കത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഉണ്ണിമുകന്ദന്റെതാണെന്ന് സ്വാസിക തുറന്ന് പറയുന്നു. ചന്ദ്രോത്ത് പണിക്കര്‍ എന്ന താരത്തിന്റെ കഥാപാത്രം സിനിമ കണ്ടപ്പോള്‍ കൂടെയിറങ്ങിപോന്നുവെന്നും താരം കുറിപ്പില്‍ പറഞ്ഞു.
സിനിമ കണ്ടിറങ്ങിയിട്ടും ചന്ദ്രോത്ത്പണിക്കരും അനന്ദ്രവന്‍ അച്യുതനുമായുള്ള ആ ഒരു ബോണ്ടിങ് മനസ്സില്‍ നിന്ന് പോവുന്നില്ലെന്നും ഒറീസ എന്ന ചിത്രത്തിന്റെ സറ്റില്‍ വെച്ച് തുടങ്ങിയ സൗഹൃദം ആണ് താരത്തിനോട്, ഉണ്ണി മുകുന്ദന് എന്ന ആ വലിയ നല്ല മനുഷ്യനെ എല്ലാവരും ഇത് പോലെ അംഗീകരിക്കുന്ന ആ ദിവസത്തിനായി ഒരുപാട് താന്‍ ആഗ്രഹിച്ചിരുന്നതായും ഇന്ന് സിനിമ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം ആയി എന്നും സ്വാസിക കുറിച്ചു.
ഒറീസ എന്ന ചിത്രത്തില്‍ പോലിസ്കാരന് ആവാന്‍ ആഗ്രഹമില്ലാതെ പോലിസ് ആയ ആ കഥാപാത്രം അത്ര ഫിറ്റ് ആയാല്‍ ശരിയാവില്ല എന്ന് സ്വയം മനസിലാക്കി വയറും തടിയും കൂട്ടി ആ കഥാപാത്രമായി ഉണ്ണി മുകുന്ദന് മാറുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയിരുന്നുവെന്നും ഇതൊന്നും ആരും അറിയുന്നില്ലലോ എന്ന വിഷമം അന്ന് നന്നായി ഉണ്ടായിരുന്നുവെന്നും താരം കുറിപ്പില്‍ പറഞ്ഞു.