വിവാഹത്തിന് ശേഷമുള്ള ആദ്യ സെൽഫി..!! മണ്ഡോദരിയും ലോലിതനും ആശംസകളുമായി സോഷ്യൽ മീഡിയ

വിവാഹത്തിന് ശേഷമുള്ള ആദ്യ സെൽഫി..!! മണ്ഡോദരിയും ലോലിതനും ആശംസകളുമായി സോഷ്യൽ മീഡിയ

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരരായ മണ്ഡോദരിയും ലോലിതനും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. തൃപ്പൂണിത്തുറയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുകളുടെയും അനുഗ്രഹത്താല്‍ ശ്രീകുമാര്‍ സ്നേഹയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഇരുവരും എടുത്ത ആദ്യ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുകയാണ്. ഇരുവര്‍ക്കും നിരവധിപേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

അഭിനയത്തിന് പുറമെ സ്നേഹ നല്ലൊരു നര്‍ത്തകി കൂടിയാണ്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സീരിയലിലും സിനമയിലുമായി സ്നേഹ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ നടന്‍ ശ്രീകുമാറിനെ തേടി എത്തിയിട്ടുമുണ്ട്. താരം ഇതിനോടകം 25 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷത്തിലൂടെ താരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാര്‍.

CATEGORIES
TAGS

COMMENTS