‘ഫീൽഡ് ഔട്ട് ആക്കാനുള്ള അടുത്ത ആൾ റെഡി’..!! വിമർശകന്റെ കമന്റിന് മറുപടിയുമായി ഒമർലുലു
പുതിയ ചിത്രം പവര്‍സ്റ്റാറുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കായി ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ കമന്റിട്ട വിമര്‍ശകന് മറുപടിയുമായി ഒമര്‍ ലുലു രംഗത്ത്. ബാബു ആന്റണിയെ ട്രോളുന്ന തരത്തിലാണ് കമന്റെ് പ്രത്യക്ഷപ്പെട്ടത്.
മലയാളത്തിന്റെ പ്രിയ താരം ബാബു ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. ഒമറിന്റെ ഏറ്റവും പുതിയ റിലീസ് ധമാക്കയാണ്. ധമാക്ക കഴിഞ്ഞാല്‍ പിന്നീടുള്ളത് പവര്‍സ്റ്റാര്‍. ചിത്രത്തിന്റെ ഷൂട്ടിങ് ധമാക്കയ്ക്ക് ശേഷമായിരിക്കും ആരംഭിക്കുക.
ഒരു മാസ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. ഈ സന്തോഷ വിവാരം സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചപ്പോഴാണ് പോസ്റ്റിന് താഴെ വിമര്‍ശകന്‍ കമന്റ് ചെയ്തതത്. ‘ ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി’ എന്നായിരുന്നു കമന്റ്. സംഭവം ശ്രദ്ദയില്‍പെട്ട ഒമര്‍ അതിന് ഞാന്‍ ഫീല്‍ഡില്‍ ഉള്ള ഏത് നായകനെ വച്ചിട്ടാ മോനൂസേ പടം ചെയ്തിട്ടുള്ളത്?’ സിജു വില്‍സണ്‍, ബാലു വര്‍ഗീസ്, റോഷന്‍, അരുണ്‍ എന്നീ നടന്‍മാരുടെ പേരുകളും ചേര്‍ത്ത് മറുപടി നല്‍കുകയും ചെയ്തു. കമന്റ് ശ്രദ്ദയില്‍പെട്ട് നിരവധി പേര്‍ ഒമര്‍ലുലുവിന് സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരുന്നു.