മോളി കണ്ണമാലിക്ക് കൈതാങ്ങായി മെഗാസ്റ്റാർ…!! ചികിത്സചെലവുകൾ ഏറ്റെടുക്കും

മോളി കണ്ണമാലിക്ക് കൈതാങ്ങായി മെഗാസ്റ്റാർ…!! ചികിത്സചെലവുകൾ ഏറ്റെടുക്കും

മലയാളത്തിന്റെ പ്രിയ നടി മോളി കണ്ണമാലിക്ക് കൈതാങ്ങായി മെഗാസ്റ്റാര്‍ മമ്മൂട്ടി. സമൂഹ മാധ്യമത്തിലൂടെ നടന്‍ ബീനീഷ് ബാസ്റ്റില്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഹൃദയ സമ്പന്ധമായി താരം കുറച്ചധികം നാളായി ചികിത്സയിലായിരുന്നു. അതിനാലാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വാര്‍ത്ത പുറത്ത് വന്നയുടെന്‍ മമ്മൂട്ടി വിവരം അറിയുകയും വേണ്ട ചികിത്സ ലഭ്യമാക്കാമെന്ന് അറിയിക്കുകയും ചെയ്തു.

താരത്തിന്റെ മൂത്തമകളാണ് മോളിയ്ക്ക് മമ്മൂട്ടി സഹായം നല്‍കിയത് മാധ്യമങ്ങളെ അറിയിച്ചത്. ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി എത്തിയതെന്നും താരത്തിന്റെ പി.എ വീട്ടില്‍ എത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചികിത്സയ്ക്കും തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും നല്കുമെന്നും അറിയിച്ചു.

മാത്രമല്ല ആശുപത്രിയില്‍ നിന്നും ചികിത്സയുടെ റിപ്പോര്‍ട്ടുകള്‍ കിട്ടിയ ഉടനെ മോളിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. ചികില്‍സയുടെ ചെലവുകളെല്ലാം മമ്മൂട്ടി വഹിക്കുമെന്നും അറിയിച്ചു. പലരും വിളിച്ച് വിവ്രം തെരക്കാറുണ്ടെന്നും സഹായങ്ങളൊന്നും ആരും നല്‍കിയില്ലെന്നും മകള്‍ മാധ്യമങ്ങളെ അറിയിച്ചു.

CATEGORIES
TAGS

COMMENTS