പ്രിയ വാര്യർക്ക് എന്തുപറ്റി..!! ഇൻസ്റ്റാഗ്രാം പേജ് ഒഴിവാക്കിയതിന് കാരണം അന്വേഷിച്ച് ആരാധകർ
ഒറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവനും ആരാധകരെയുണ്ടാക്കിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ‘മാണിക്യമലരായി പൂവേ..’ എന്ന് തുടങ്ങുന്ന വീഡിയോ സോങ് യൂട്യൂബിൽ റിലീസ് ചെയ്തപ്പോഴാണ് താരത്തെ ആദ്യമായി പ്രേക്ഷകർ കാണുന്നത്. ആ പാട്ട് ഹിറ്റായതോട് കേരളവും ഇന്ത്യയും വിട്ട് ലോകം മുഴുവനും പ്രിയ വൈറലായി.
പാട്ട് ഇറങ്ങിയ ശേഷം ഓരോ സെക്കൻഡിൽ പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണവും കൂടുന്നുണ്ടായിരുന്നു. 7.2 മില്യൺ ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. മലയാളത്തിൽ അഭിനയിച്ച പ്രിയ ഇന്ന് ബോളിവുഡിൽ വരെ നായികയായി അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ പ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡീ-ആക്ടിവേറ്റ് ചെയ്തിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ദേശീയ മാധ്യമങ്ങൾ പോലും ഈ വാർത്ത നൽകിയിട്ടുണ്ട്. എന്ത് കാരണത്താൽ ആണ് താരം അക്കൗണ്ട് ഡീ-ആക്ടിവേറ്റ് ചെയ്തത് എന്നാണ് ആരാധകർ തിരയുന്നത്. ലോക്ക് ഡൗൺ ആയതുകൊണ്ട് താരങ്ങൾ എല്ലാം വീട്ടിൽ തന്നെയാണ്.
ഈ സമയത്ത് പലരും സമയം ചിലവഴിക്കുന്നത് അവരവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകർക്കൊപ്പാണ്. പലരും പല പരീക്ഷണ വിഡിയോകളും പോസ്റ്റ് ചെയ്യുന്നുമുണ്ട്. അപ്പോഴാ പ്രിയ സ്വന്തം അക്കൗണ്ട് ഡീ-ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ താരം ഉടൻ തന്നെ തിരിച്ചുവരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.