കല്ലടയാറിൻ തീരത്ത് കൈ നിറയെ പൂക്കളുമായി അനുശ്രീയുടെ നാടൻ ഫോട്ടോഷൂട്ട് – ചിത്രങ്ങൾ വൈറൽ

കല്ലടയാറിൻ തീരത്ത് കൈ നിറയെ പൂക്കളുമായി അനുശ്രീയുടെ നാടൻ ഫോട്ടോഷൂട്ട് – ചിത്രങ്ങൾ വൈറൽ

തനിനാടൻ ലുക്കുള്ള നടിയെന്നാണ് പ്രേക്ഷകരും ആരാധകരും അനുശ്രീക്ക് നൽകിയിരിക്കുന്നത്. ലോക്ക് കാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച താരവും അനുശ്രീയാണ്‌. വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് ചെറിയ ഫോട്ടോഷൂട്ടുകൾ നടത്തുകയാണ് താരം. അതിന് ക്യാമറക്ക് പിന്നിൽ നിൽക്കുന്നത് സഹോദരനാണ്.

കഴിഞ്ഞ ദിവസം താരത്തിന്റെ മുടി ചേട്ടൻ സ്‌പാ ചെയ്യുന്ന ഫോട്ടോ അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ചിലർ അതിന് താഴെ മോശം കമന്റുകൾ ഇട്ടപ്പോൾ അതിനെതിരെ താരം തന്റെ ഫേസ്ബുക്ക് പേജിൽ ലൈവിൽ വന്ന മറുപടി പറയുക ഉണ്ടായി. എല്ലാവരും പിന്തുണ അറിയിച്ച് താരത്തിനൊപ്പം നിൽക്കുകയും ചെയ്തു.

ആ സംഭവങ്ങൾ ശേഷമാണ് ഇപ്പോഴിതാ അനുശ്രീ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കല്ലട ആറിന്റെ തീരത്ത് താരവും കൂട്ടരും ഇരിക്കുന്ന ചിത്രവും കൈകളിൽ പൂക്കളുമായി ഇരിക്കുന്ന അനുശ്രീയുടെ ഫോട്ടോസും ആരാധകർ ഏറ്റെടുത്തത്. താരത്തിനൊപ്പം കുറച്ച് കുട്ടിപ്പട്ടാളങ്ങളും കൂടെയുണ്ട്.

നടി സ്വാസിക ചിത്രത്തിന് താഴെ കമന്റ് ചെയ്‌തിട്ടുണ്ട്‌. ‘സുന്ദരി കണ്ണാൽ ഒരു സെയ്ത്തി..’ എന്ന തമിഴ് പാട്ടിന്റെ ഈ വരിയാണ് കമന്റ് ചെയ്തത്. നാടൻ വേഷങ്ങളിൽ തിളങ്ങാറുള്ള താരം ഈ തവണ പ്രിയപ്പെട്ട പട്ടുപാവാടയും നീല ബ്ലൊസുമാണ് അണിഞ്ഞിരിക്കുന്നത്. അടുത്ത ലോക്ക് ഡൗൺ ഫോട്ടോഷൂട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

CATEGORIES
TAGS