പ്രിയതമനൊപ്പമുള്ള വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ച് ഭാമ – ഫോട്ടോസ് കാണാം
നിവേദ്യം എന്ന ഒറ്റ സിനിമകൊണ്ട് മലയാളി മനസ്സിൽ ഇടംപിടിച്ച് താരമാണ് നടി ഭാമ. ലോഹിതദാസിന്റെ അവസാനചിത്രത്തിൽ നായിക കൂടിയാണ് ഭാമ. രണ്ട് കൊല്ലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഭാമയെ കുറിച്ചുള്ള വാർത്തകൾ ഒന്നുമില്ലായിരുന്നു. ഇപ്പോഴിതാ താരം വിവാഹിതായാകാൻ പോകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഭാമയുടെ വിവാഹനിശ്ചയം ഈ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ദുബായിയിൽ ബിസിനസ്സുകാരനായ അരുണാണ് താരത്തിന്റെ ഭാവി വരൻ. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്താണ് അരുൺ.
വിവാഹം കഴിഞ്ഞ് മറ്റുള്ള നടിമാരെ പോലെ വിദേശത്തേക്ക് പോകാൻ താല്പര്യമില്ലായെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാൽ കൊച്ചിയിൽ സെറ്റിൽ ആകുമെന്ന് താരം പറഞ്ഞിരുന്നു. അരുണിനും കൊച്ചിയിൽ തന്നെ നിൽക്കാനാണ് താൽപര്യമെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ഈ മാസം തന്നെ വിവാഹം കാണുമെന്നാണ് ലഭിക്കുന്ന വാർത്ത.