‘എന്നോട് എന്തിന് ഇത് ചെയ്തു.. മകൾ മരിച്ച ശേഷം ഞാൻ ദൈവത്തോട് ചോദിച്ചു..’ – വേദന തുറന്നുപറഞ്ഞ് കെ.എസ് ചിത്ര

‘എന്നോട് എന്തിന് ഇത് ചെയ്തു.. മകൾ മരിച്ച ശേഷം ഞാൻ ദൈവത്തോട് ചോദിച്ചു..’ – വേദന തുറന്നുപറഞ്ഞ് കെ.എസ് ചിത്ര

മലയാളികൾക്ക് എല്ലാവർക്കും പ്രിയങ്കരിയായ ഗായികയാണ് കെ.എസ് ചിത്ര. ഒരുപക്ഷേ ചിത്ര ചേച്ചിയുടെ പാട്ടിന്റെ മാധുര്യം അറിയാത്തവരായി ആരും തന്നെ ഇന്ത്യയിൽ ഉണ്ടാകില്ല. 6 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയത് അത്രത്തോളം സൗന്ദര്യം ചിത്ര പാടുന്നതിൽ ഉണ്ടായതുകൊണ്ടാണ്.

ചിത്രയുടെ മകൾ നന്ദനയുടെ വിയോഗം ഗായികയെ എത്രത്തോളം വേദനിപ്പിച്ചെന്ന് എല്ലാവർക്കും അറിയാം. ഈ അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്ര മകൾ പറ്റി വീണ്ടും പറയുന്നത്. മകൾ മരണശേഷം താൻ നിരന്തരം ദൈവത്തോട് ചോദിച്ച, ‘ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തതെന്ന്..’ കുറെ നാളത്തേക്ക് താൻ അമ്പലങ്ങളിൽ ഒന്നും പോയില്ലയെന്ന് ചിത്ര പറയുന്നുണ്ട്.

പ്രാർത്ഥിക്കാൻ തനിക്ക് ഒന്നുമില്ലായിരുന്നവെന്നും ഏറ്റവും സന്തോഷം നൽകിയ സംഗീതത്തോട് പോലും മുഖം തിരിച്ചെന്നും ചിത്ര പറഞ്ഞു. ചിത്രയെ തിരിച്ചുകൊണ്ടുവരാൻ സഹായിച്ച ഫാദർ ഗബ്രീയേൽ പോസെന്തി അച്ചനൊപ്പം ഉള്ള ഇന്റർവ്യൂയിലാണ് ചിത്രം മനസ്സ് തുറന്നത്.

ആ സമയത്ത് ദൈവത്തിന്റെ എത്രയോ ദൂതന്മാരെ ഈശ്വരൻ തന്റെ അടുക്കിലേക്ക് എത്തിച്ചു. അതിൽ ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമുമൊക്കെയുണ്ടായിരുന്നു. ഒരുപാട് പേരുടെ പ്രാർത്ഥന കൊണ്ടാണ് താൻ തിരിച്ചുവന്നതെന്നും ചിത്ര കൂട്ടിച്ചേർത്തു.

ദുബൈയിലെ ഹോട്ടലിലെ നീന്തൽ കുളത്തിൽ മുങ്ങിയാണ് ചിത്രയുടെ മകൾ നന്ദന മരിച്ചത്. 2011-ൽ ആയിരുന്നു സംഭവം നടന്നത്.

CATEGORIES
TAGS

COMMENTS