നല്ല റോൾ കിട്ടിയാൽ അഭിനയിക്കും..!! മനസ് തുറന്ന് അമൃത സുരേഷ്

നല്ല റോൾ കിട്ടിയാൽ അഭിനയിക്കും..!! മനസ് തുറന്ന് അമൃത സുരേഷ്

റിയാലിറ്റിഷോയില്‍ മത്സരാര്‍ത്ഥിയായി എത്തി ഒടുവില്‍ മലയാളത്തിലെ മുന്‍നിര ഗായികമാരുടെ നിരയിലേക്ക് വളരെപ്പെട്ടന്ന് എത്തിപ്പെട്ട താരമാണ് അമൃത സുരേഷ്. അമൃതം ഗമയ ബാന്‍ഡ്, എജി വ്‌ലോഗ് എന്നീ മേഖലകളിലൂടെ അമൃത ഇപ്പോള്‍ തിളങ്ങുകയാണ്.

വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് തുറന്നു പറയുകയാണ്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്തത് ധൈര്യം കൊണ്ടാണെന്നും അമൃത പറയുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് അനിയത്തി അഭിരാമിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ജീവിതം മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത് മകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ആണെന്നും താരം പറഞ്ഞു. അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്ന ചോദ്യത്തിന് താല്‍പര്യമുണ്ടെന്നും അമൃത പറഞ്ഞു.

വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്ന വാര്‍ത്തകളും ആളുകളുടെ കമന്റുകള്‍ കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞിട്ടുണ്ടെന്നും അന്ന് ശക്തിയും ധൈര്യവും ഒന്നും ഇല്ലായിരുന്നു പിന്നീട് എല്ലാവരും ധൈര്യം തന്നുവെന്നും അതിനോട് പ്രതികരിക്കുകയും മുന്നോട്ടു വരികയും ചെയ്തു എന്നും അമൃത കൂട്ടിച്ചേര്‍ത്തു.

CATEGORIES
TAGS

COMMENTS