നൂറുവർഷം നവീനുമൊത്ത് സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ..!! ഭാവനയ്ക്ക് വിവാഹവാർഷികാശംസകൾ

നൂറുവർഷം നവീനുമൊത്ത് സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ..!! ഭാവനയ്ക്ക് വിവാഹവാർഷികാശംസകൾ

ആരാധകരുടെ പ്രിയപ്പെട്ട താരം ഭാവന രണ്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ നിറവിലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ താര തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു എന്ന കുറിപ്പ് കൂടി ഉള്ള ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചത്.

ഇരുവരുടെയും വിവാഹ ദിനത്തില്‍ കൈകോര്‍ത്ത് ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിരവധി പേരാണ് താരങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 2018 ജനുവരി 22 നായിരുന്നു ഭാവനയും നവീനും തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്.

നിര്‍മാതാവും ബിസിനസുകാരനുമാണ് നവീന്‍. ഇരുവരും പ്രണയത്തിലായതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയമായിരുന്നു.

റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇതുപോലെ നൂറുവര്‍ഷം സന്തോഷമായി ജീവിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസകളുമായി ഭാവനയുടെ സഹോദരനും രംഗത്തെത്തിയിട്ടുണ്ട്.

CATEGORIES
TAGS

COMMENTS